മോഡിയെ പ്രകീര്‍ത്തിച്ച് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവരക്തം കാര്‍ത്തി ചിദംബരമാണ് മോഡിയെ പ്രകീര്‍ത്തിച്ച് പുലിവാലുപിടിച്ചത്. കാര്‍ത്തിയുടെ നടപടിയില്‍ വിശദീകരണം തേടി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം കാര്‍ത്തിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ഈ മാസം 30നകം വിശദീകരണം നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടേണ്ടിവരുമെന്നും സംസ്ഥാന അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവന്‍ അറിയിച്ചു. കാര്‍ത്തിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വ്യാഴാഴ്ച ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് മോഡിയുടെ കുശാഗ്രബുദ്ധിയെ പുകഴ്ത്തിയത്. മോഡി മികച്ചൊരു ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ ആരെയും അത്ഭുതപ്പെടുത്തും വിധമാണ് കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ നേതാവുമാണ് കാര്‍ത്തി.
മോഡിയെ തനിക്ക് ഇഷ്ടമല്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി തനിക്കൊപ്പം നിര്‍ത്താനും വോട്ടു നേടാനും മോഡിക്ക് കഴിഞ്ഞുവെന്ന് പറയാന്‍ മടിയില്ല. ഇപ്പോഴത്തെ നിലയില്‍ കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ 5000 വോട്ടു പോലും നേടാന്‍ കഴിയില്ലെന്നും എ.ഐ.സി.സി അംഗം കൂടിയായ കാര്‍ത്തി പറഞ്ഞിരുന്നു.
മുന്‍പും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിട്ടുണ്ട് കാര്‍ത്തി. സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ നേരത്തെ കാര്‍ത്തി ചോദ്യം ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























