ഒബാമ കാണട്ടെ ഇന്ത്യയുടെ വൃത്തി... റോഡ് വൃത്തിയാക്കാന്‍ 600 തൊഴിലാളികള്‍, കൂലി വെറും 300 രൂപ മാത്രം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കു ഇന്ത്യ വന്‍ സ്വീകരണമാണ് നല്‍കുന്നത്. ഒബാമയെ സ്വീകരിക്കാന്‍ ഡല്‍ഹിയും ആഗ്രയും ഒരുങ്ങുകയാണ്. രാജ്യ തലസ്ഥാന നഗരി മൊത്തം വൃത്തിയാക്കാനുള്ള തിരക്കിലാണ് തൊഴിലാളികള്‍. ഒബാമയും ഭാര്യയും സന്ദര്‍ശിക്കുന്ന താജ്മഹലിലേയ്ക്കും പരിസര പ്രദേശങ്ങളിലേയ്ക്കുമുള്ള റോഡുകള്‍ വെള്ളമൊഴിച്ച് ഉരച്ചു വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി 600 തൊഴിലാളികളാണ് രാപകലില്ലാതെ ജോലിയെടുക്കുന്നത്. റോഡ് ഉരച്ച് കഴുക്കുന്നതിന് തൊഴി്‌ലാളികള്‍ക്ക് നല്‍കുന്ന ദിവസ കൂലി വെറും 300 രൂപ മാത്രം.
ഇതിനു പുറമെ യമുന നദി ശുചിയാക്കുന്ന പ്രവര്‍ത്തികളും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ യമുനയില്‍ നിന്ന് രണ്ട് ടണ്ണിലധികം മാലിന്യം നീക്കം ചെയ്തതെ്ന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ തന്നെ റോഡിന്റെ ഇരുവശത്തും പുല്‍ത്തകിട് വച്ച് പിടിപ്പിക്കുന്നുമുണ്ട്. തെരുവ് നായ്ക്കളോ കന്നുകാലികളെയും റോഡുകളില്‍ നിന്നും പൂര്‍ണമായി നീക്കി കഴിഞ്ഞു. ഭീകരാക്രമണ ഭീക്ഷണിയുള്ളതിനാല്‍ ഡല്‍ഹിയിലും താജ്മഹലിനു സമീപത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അത് കൂടാതെ, ദല്‍ഹിയിലെത്തുന്ന ഒബാമയ്ക്കു സഞ്ചരിക്കാനായി അമോരിക്കയില്‍ നിന്നുള്ള പ്രത്യേക കാറാണ് ഡല്‍ഹിയിലെത്തിച്ചത്. ബീസ്റ്റ് എന്ന കാറിലാണ് ഇനി ഒബാമയുടെ യാത്ര. ഒബാമയ്ക്കു മാത്രം സഞ്ചരിക്കാന്‍ രൂപ കല്‍പ്പന ചെയ്തതാണ് ഈ വാഹനം. വെടിയേല്‍ക്കില്ല, പഞ്ചറാകില്ല, പതിനെട്ടടി നീളം, എട്ടു ടണ്‍ ഭാരം അങ്ങനെ പല പ്രത്യേകതകളും ഈ വാഹനത്തിനുണ്ട്. നാളെ രാവിലെ പത്ത് മണിയോടെ വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ എത്തും. 12 മണിക്ക് രാഷ്ട്രപതി പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. 26ന് രാവിലെ നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ ഒബാമ മുഖ്യാതിഥിയാവുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























