ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേരെ ആക്രമണത്തിന് മവോയിസ്റ്റ് ആഹ്വാനം

രാജ്യാന്തര കലാപദിനത്തോടനുബന്ധിച്ച് ടാറ്റ, ജിന്‍ഡാല്‍, മിത്തല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം. ഈമാസം 29, 30, 31 തീയതികളില്‍ ആക്രമണത്തിനുള്ള നിര്‍ദേശം മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലോഗ് നിരീക്ഷിച്ച ഇന്റലിജന്‍സ് ബ്യൂറോ ദേശീയ ഗെയിംസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചു.
കേരളത്തിലേതുള്‍പ്പെടെയുള്ള മാവോയിസ്റ്റ് ആക്രമങ്ങളുടെ വിവരങ്ങളും മാവോയിസ്റ്റ് നിലപാടുകളും പരസ്യപ്പെടുത്തുന്ന ബ്ലോഗിലാണ് ആക്രമണത്തിനുള്ള ആഹ്വാനമുള്ളത്. മാവോയിസ്റ്റുകള്‍ ഈ മാസം 29 മുതല്‍ 31 വരെ രാജ്യാന്തര കലാപദിനമായി ആചരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ആക്രമണ സാധ്യതയുള്ള പുതിയ സന്ദേശം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























