ഒബാമ താജ്മഹല്‍ സന്ദര്‍ശനത്തിനില്ല

നാളെ ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആഗ്ര താജ്മഹല്‍ സന്ദര്‍ശിക്കില്ല. മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരുന്നത്. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകളും മറ്റു പരിപാടികളും കഴിഞ്ഞ് ചൊവ്വാഴ്ച ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം മടങ്ങനായിരുന്നു ഒബാമയുടെ നേരത്തെയുള്ള പദ്ധതി.
ആഗ്ര സന്ദര്‍ശനം റദ്ദാക്കിയതിന് കാരണമൊന്നും തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ഒബാമ ആഗ്രയിലെത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യാ സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങളോ സമയക്കുറവോ ആവാം തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.
ഇന്ന് വൈകിട്ട് ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഒബാമ യാത്ര തിരിക്കുക. ഭാര്യ മിഷേല്‍ ഒബാമ, മക്കളായ സാഷ, മലിയ എന്നിവരും യു.എസ് ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും ഒബാമയ്‌ക്കൊപ്പമുണ്ടാവും.
യാത്രാമദ്ധ്യേ ഇന്ധനം നിറയ്ക്കാനായി ജര്‍മനിയില്‍ ഇറങ്ങും. ഞായാറാഴ്ച രാവിലെ പത്ത് മണിയോടെ വ്യോമസേനയുടെ പാലം വിമാനത്താവളത്തില്‍ എത്തും. 12 മണിക്ക് രാഷ്ട്രപതി പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ചേര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. 26ന് രാവിലെ നടക്കുന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ ഒബാമ മുഖ്യാതിഥിയാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























