ഐ.എസ്.ഐ ബന്ധം: കാമറാമാനായ ഒഡീഷ സ്വദേശി അറസ്റ്റില്‍

പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഒഡീഷയില്‍ അറസ്റ്റിലായി. സൈനിക രഹസ്യങ്ങള്‍ ഐ.എസ്.ഐയ്ക്ക് കൈമാറിയെന്നു കാണിച്ചാണ് ഈശ്വര്‍ ചന്ദ്ര ബെറെഹ (35) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതിരോധ റിസേര്‍ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ കാമറാമാനായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈശ്വര്‍ മിസൈല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പാകിസ്താന് കൈമാറിയെന്നാണ് ആരോപണം. ഐ.എസ്.ഐ ഏജന്‍സിനെ കൊല്‍ക്കൊത്തയില്‍ വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഈശ്വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അബുദാബി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പരിധിയിലേറെ പണം എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കുറിച്ച് നേരത്തെ സംശയം തോന്നിയിരുന്നുവെന്നും അതിനാല്‍ നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ എട്ടു പത്തുമാസമായി ഇയാള്‍ ഐ.എസ്.ഐ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ഒഡീഷ ഐ.ജി എ.കെ പാണിഗ്രഹി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























