അമേരിക്കന്‍ വിമാനമായ \'റാവന്‍\' ഇനി ഇന്ത്യയില്‍ നിര്‍മിക്കും

അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനമായ റാവന്‍ ബാംഗ്‌ളൂരില്‍ നിര്‍മിക്കും. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാക്കാനെത്തുമ്പോള്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യയുമായി ഇതിനുള്ള കരാറൊപ്പിടും. ആളില്ലാ യുദ്ധവിമാനങ്ങളായ ഡ്രോണിനെ പോലെ ഇവയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതാണ് മേന്മ. യുദ്ധമുഖത്ത് വളരെ പ്രയോജനപ്രദമായ റാവന്, വെടിക്കോപ്പുകള്‍ വഹിക്കാന്‍ കഴിയുന്നതോടൊപ്പം ശത്രുക്കളുടെ സൈനിക വ്യൂഹത്തെ കടന്നാക്രമിക്കാനും കഴിയും.
നിലവില്‍ യു.എസ് എയ്‌റോ വിറോണ്‍മെന്റാണ് റാവന്‍ നിര്‍മിക്കുന്നത്. ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതോടെ അമേരിക്ക റാവന്റെ നിര്‍മാണം പൂര്‍ണമായി നിര്‍ത്തും, പകരം ബാംഗ്‌ളൂരില്‍ ഇന്ത്യയുമായി ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിക്കുകയാവും ചെയ്യുക, ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റാവന്‍.
പത്ത് കിലോമീറ്റര്‍ ദൂരപരിധിയുള്ള റാവന്‍ അമേരിക്കന്‍ ആര്‍മി റിസര്‍ച്ച് ലാബോറട്ടറിയും യൂണിവേഴ്‌സിറ്റി ഒഫ് മേരിലാന്റിലെ ശാസ്ത്രഞ്ജരും ചേര്‍ന്നാണ് രൂപം നല്‍കിയത്.
വിമാനങ്ങളുടെ ദൂരപരിധി 10 കിലോമീറ്റര്‍ ആയിരുന്നത് 18 കിലോമീറ്ററായി ഉയര്‍ത്തും. പറക്കല്‍ ശേഷിയും നാലു മണിക്കൂറില്‍ നിന്ന് ആറു മണിക്കൂറായി ഉയര്‍ത്തും. ഇപ്പോള്‍ തന്നെ ഏഴു രാജ്യങ്ങള്‍ റാവന്‍ വാങ്ങാനായി അമേരിക്കയ്ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























