ജമ്മു കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കുമെന്നു സുപ്രീംകോടതി

ജമ്മു കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കുമെന്നു സുപ്രീംകോടതി. കാശ്്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്റെ ഹര്‍ജി അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൊവ്വാഴ്ച രാവിലെ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതേതുടര്‍ന്ന് ഹര്‍ജിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ബെഞ്ച് രജിസ്ട്രാറോടു നിര്‍ദ്ദേശിച്ചു. ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് അനുരാധ സുപ്രീംകോടതിയെ സമീപിച്ചത്.
ഫോട്ടോജേണലിസ്റ്റുകള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും യാത്ര ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെയയും ഹര്‍ജിക്കാരി ചോദ്യം ചെയ്തു. കാഷ്മീര്‍ ടൈംസ് അച്ചടി മുടങ്ങിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയത്. ഇവിടെ നിരോധനാജ്ഞ തുടരുകയാണ്.
https://www.facebook.com/Malayalivartha
























