കേന്ദ്രസര്‍ക്കാര്‍ കാശ്മീരില്‍ ഏര്‍പ്പെടുത്തിയ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്ന് കോടതി

കാശ്മീരിലെ മാധ്യമ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് കുറച്ച് കൂടി സമയം നല്‍കാമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്നും കോടതി. സര്‍ക്കാരിന് കുറച്ച് കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇതുവരെ ഒരു മരണം പോലും സംഭവിച്ചിട്ടില്ലെന്ന് എ.ജി കോടതിയെ അറിയിച്ചു. ഇതുവരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എത്രകാലം നിയന്ത്രണം തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. എല്ലാ കാര്യങ്ങളും പരിശോധിക്കുകയാണെന്നും എ.ജി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി രാവിലെ അറിയിച്ചിരുന്നു. ഹര്‍ജി സംബന്ധിച്ച വിവരങ്ങള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദ്ദേശവും നല്‍കി.
അതിന് ശേഷം നിരോധനാഞ്ജ അടക്കമുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും കോടതിക്ക് മുന്‍പാകെ വന്നു. തുടര്‍ന്നാണ് എ.ജി സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിന്‍ ആണ് കോടതിയെ സമീപിച്ചത്. ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും 15ന്റെയും ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കാശ്മീരില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണെന്ന് ബിബിസിയും അല്‍ജസീറയോടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇവരോട് വിശദീകരണം തേടിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. തെളിവുകള്‍ ഉണ്ടോയെന്നും ചോദിച്ചിരുന്നു.
ആധാകാരികമല്ലാത്തതും തെറ്റിദ്ധറിപ്പിക്കുന്നതുമായ ദൃശ്യങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ അല്‍ജസീറ ചാനലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാശ്മീരില്‍ വെള്ളിയാഴ്ച ധാരാളം പേര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. പത്തോ ഇരുപതോ ആളുകള്‍ പങ്കെടുത്ത ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാത്രമാണ് കാശ്മീരില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് കാശ്മീരില്‍ ചിലയിടങ്ങളില്‍ നിയന്ത്രണ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണം എടുത്ത് കളയുന്നത് വരെ ജനം കാത്തിരിക്കുകയാണെന്ന് കാശ്മീരിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് എഴുതിയിരുന്നു.
കാശ്മീരിലെ സ്ത്രീകള്‍ പ്രതിഷേധം നടത്തിയതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് പുറത്ത്് വിട്ടിരുന്നു. എന്നാല്‍ എപ്പോള്‍ എവിടെ നടന്നതാണെന്ന് വ്യക്തമാക്കിയിരുന്നില്ല. വ്യാജവാര്‍ത്തകള്‍ പാക്കിസ്ഥാനും വിഘടനവാദികളും പ്രചരിപ്പിക്കുകയും അത് വഴി സംഘര്‍ഷം ഉണ്ടാക്കുന്നത് ഒഴിവാക്കാനുമാണ് ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയത്. സോഷ്യല്‍മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കാശ്മീര്‍. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞത്.
https://www.facebook.com/Malayalivartha
























