Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....


ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...


മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലം തുടങ്ങിയോ? ലാവ്ലിൻ കേസ് തുടരെ തുടരെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നു... മുമ്പില്ലാത്ത ഒരു മാറ്റമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്....


വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...


ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കൊലപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...

സുനന്ദയും ശശി തരൂരും തമ്മില്‍ നിരന്തരം കലഹിച്ചിരുവെന്ന് പ്രോസിക്യുട്ടര്‍; സുനന്ദ പുഷ്കർ കേസിൽ ദില്ലി പൊലീസിന്‍റെ വാദം പൂർത്തിയായി

31 AUGUST 2019 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലു മരണം.. 45 ഓളം പേര്‍ക്ക് പരുക്ക്

ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി... കുട്ടികളെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് പരിശധന തുടങ്ങി

സുനന്ദ പുഷ്കർ മരണ കേസിൽ ദില്ലി പൊലീസിന്‍റെ വാദം പൂർത്തിയായി. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണ കുറ്റമോ ചുമത്തണമെന്ന് ഡല്‍ഹി പോലീസ് വാദിച്ചു. മരണത്തിന് തൊട്ടുമുന്‍പ് ഐപിഎല്ലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സുനന്ദ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനിരുന്നതാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

എന്നാൽ പൊലീസ് സമർപ്പിച്ച ചാർജ്ജ് അതേപടി ആവ‌ർത്തിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്തതെന്ന് ശശി തരൂരിന്‍റെ അഭിഷകന്‍ പറഞ്ഞു. മരണം ആത്മഹത്യയോ, കൊലപാതകമോ അല്ലായെന്ന മനശ്ശാസ്ത്രവിദഗ്‍ധരുടെ അഭിപ്രായം പ്രോസിക്യൂഷൻ വായിച്ചില്ല.

സുനന്ദയും ശശി തരൂരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും കലഹവും പതിവായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അതുല്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. ദുബായില്‍ വച്ചും ഇരുവരും വഴക്കിട്ടിരുന്നുവെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ സുനന്ദ തരൂരിനെ പ്രഹരിച്ചിരുന്നതായും അവരുടെ മൊഴിയിലുണ്ട്. 'ക്യാറ്റി' എന്നു വിളിക്കുന്ന ഒരു സ്ത്രീയെ ചൊല്ലിയാണ് അവര്‍ വഴക്കിട്ടിരുന്നത്. എന്നാല്‍ അത് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ അല്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.

alprazolam പോലെ എന്തെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കുത്തിവച്ചിരിക്കാമെന്ന മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തള്ളിക്കളയാന്‍ കഴിയില്ലെന്നും പ്രോസിക്യുഷന്‍ പറഞ്ഞു.

അതേസമയം, സുനന്ദ ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായും താന്‍ അധികനാള്‍ ജീവിച്ചിരിക്കില്ലെന്നും മരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പോലീസ് ചൂണ്ടിക്കാട്ടി. തന്റെ ഒരു സുഹൃത്തുമായി അവര്‍ ഇക്കാര്യം പങ്കുവച്ചിരുന്നതായി അവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാണ്. തെരഞ്ഞെടുപ്പിനു ശേഷം തരൂര്‍ തന്നില്‍ നിന്നും വിവാഹമോചനം നേടുമെന്നും തരാറിനെ വിവാഹം കഴക്കുമെന്നും അവര്‍ സുഹൃത്തിനെ അറിയിച്ചുരുന്നു.

എന്നാല്‍, പ്രോസിക്യൂട്ടറുടെ ആരോപണങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കൃത്യമായി പഠിക്കാതെയാണെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പവ ചൂണ്ടിക്കാട്ടി. മനഃശാസ്ത്രപരമായി മൃതദേഹ പരിശോധന നടത്തിയ വിദഗ്ധരുടെ അഭിപ്രായം പ്രോസിക്യുഷന്‍ പരിശോധിച്ചിട്ടില്ല. ഇത് കൊലപാതകമോ ആത്മഹത്യയോ അല്ലെന്നും അജ്ഞാതമായ ജൈവീക കാരണങ്ങളാലുള്ള മരണമാണെന്നും വിദഗ്ധരുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അവിടെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുനന്ദയോട് തരൂര്‍ ഏറ്റവും മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തരൂരുമായുള്ള കുടുംബ ജീവിതത്തില്‍ സുനന്ദ ഏറെ സന്തുഷ്ടയായിരുന്നുവെന്നും അവസാന നാളുകളില്‍ അവര്‍ അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും സഹോദരന്‍ ആഷിഷ് ദാസ് മൊഴി നല്‍കി. സുനന്ദ ഒരിക്കലും ആത്മഹത്യയെ കുറിച്ച്‌ ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നത് കോടതി ഒക്‌ടോബര്‍ 17ലേക്ക് മാറ്റി.

സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷാംശം ഉള്ളില്‍ച്ചെന്നാണ് സുനന്ദ പുഷ്‌കറിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. അതേസമയം, അവരുടെ ശരീരത്തില്‍ 15-ഓളം മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈകളിലും കാലിലും കൈത്തണ്ടയിലുമാണ് മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (1 minute ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (7 minutes ago)

സൂര്യകാന്തിൽ ലാവ്ലിൻ തീരും  (10 minutes ago)

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (51 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം... സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാന്‍ തീരുമാനം  (1 hour ago)

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (1 hour ago)

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കോൾപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...  (1 hour ago)

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (1 hour ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (1 hour ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (2 hours ago)

Malayali Vartha Recommends