ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്
ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറോളം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശം. നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രദേശവാസികള്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഇതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശീലാംപുരിലാണ് സംഭവം നടന്നത്. 21കാരനായ മോനിയും 65കാരനായ മുഹമ്മദ് യാസീനും ആണ് മരിച്ചത്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്നിശമനസേനയും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha