ഇസ്റോയ്ക്ക് കോൺഗ്രസ് അധ്യക്ഷയുടെ ആശ്വാസ വാക്ക് ; തടസങ്ങള്‍ ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് സോണിയ
തടസങ്ങള്‍ ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ രാജ്യം പിന്തുടര്ന്നതായി അവർ വ്യക്തമാക്കി. എല്ലാ തടസങ്ങളും ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സോണിയ പറഞ്ഞു. സമയത്തെപ്പോലും കണക്കാക്കാതെ ചന്ദ്രയാന്‍ യാത്രയെ രാജ്യം പിന്തുടരുകയുണ്ടായി. ചന്ദ്രയാന്‍ 2 ദൗത്യം വരാനിരിക്കുന്ന കൂടുതല്‍ നേട്ടങ്ങള്‍ക്ക് അടിത്തറ പാകിയിട്ടുണ്ട്. ബഹിരാകാശത്തിന്റെ അതിര്‍ത്തി ഭേദിക്കുന്ന അടുത്ത യാത്രയ്ക്കായി രാജ്യം മുഴുവനും കാത്തിരിക്കുകയാണെന്നും സോണിയ ഗാന്ധി . ഇസ്റോ ശാസ്ത്രജ്ഞര്‍ വിജയകരമായ 115 ബഹിരാകാശ ദൗത്യങ്ങളിലൂടെ വലിയ നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 1 ഉം മംഗള്‍യാനും അദ്ഭുതകരമായ വിജയമായിരുന്നു. അവരുടെ അതിരില്ലാത്ത വിജയങ്ങളില്‍ രാജ്യം അഭിമാനിക്കുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha