ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പെട്ടി തുറന്ന യുവാവിന് സംഭവിച്ചത്

പെട്ടി തുറക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി യുവാവിന്റെ രണ്ടു കൈകളും അറ്റുപോയി. തെലുങ്കാനയിലാണ് സംഭവം . രാജേന്ദ്രനഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടി തുറക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. ഞായറാഴ്ച്ച രാജേന്ദ്രനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തുളള നടപാതയിലായിരുന്നു സ്‌ഫോടനം നടന്നത്.
മാലിന്യം ശേഖരിക്കാനെത്തിയ യുവാവ് പെട്ടി കണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടി തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ യുവാവിന്റെ രണ്ടു കൈകളും അറ്റുപോയിട്ടുണ്ട്. സ്‌ഫോടന വിവരം അറിഞ്ഞെത്തിയ പോലീസ് പരിക്ക് പറ്റിയവരെ അടുത്തുള്ള ഒസ്മാനിയ ജനറര്‍ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി. സ്‌ഫോടന സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാര്‍ഡും തെളിവുകള്‍ ശേഖരിച്ചുട്ടുണ്ടായിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























