വികസനമില്ലാത്ത നൂറ് ദിവസങ്ങള്‍... മോഡി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റ്; രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു; ദൃഢമായ നേതൃതത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം വ്യക്തം

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ നൂറാം ദിവസം പൂര്‍ത്തിയാക്കവേ ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്റിറിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.
വികസനമില്ലാത്ത നൂറ് ദിവസങ്ങള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചു.'വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോഡി ഗവണ്‍മെന്റിന് എന്റെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ദൃഢമായ നേതൃതത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം വ്യക്തമായി കാണാനാകുന്നുവെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























