അമിത്ഷാ അസമില്‍..... ഭരണഘടനയുടെ 371ാം അനുച്ഛേദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി

അമിത്ഷാ അസമില്‍. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഷാ അസം സന്ദര്‍ശിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന, ഭരണഘടനയുടെ 371ാം അനുച്ഛേദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ . അസമില്‍, വടക്കു കിഴക്കന്‍ സംസ്ഥാന കൗണ്‍സിലിന്റെ 68ാം പ്‌ളീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ആര്‍ട്ടിക്കിള്‍ 370 ഉം 371 ഉം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 താത്കാലിക സ്വഭാവമുള്ളതാണ്.
എന്നാല്‍ അനുച്ഛേദം 371 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ഉറപ്പു വരുത്തുന്നതും. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയതു പോലെ 371ാം അനുച്ഛേദവും എടുത്തുകളയുമെന്ന് പ്രചാരണമുണ്ട്.
പക്ഷേ, അങ്ങനെ സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.' എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























