മഹാരാഷ്ട്രയിലെ തെരുവുകളിൽ നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി ; കണ്ടെത്തിയത് 90 ഓളം നായ്ക്കളെ

മഹാരാഷ്ട്രയിൽ നായ്ക്കളെ തെരുവിൽ ചത്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റോഡരികിലാണ് വായും കാലുകളും കൂട്ടിക്കെട്ടിയ നിലയില്‍ നായ്ക്കൾ ചത്ത നിലയിൽ കണ്ടത് . 90 തെരുവ് നായ്ക്കളെയാണ് ഇങ്ങനെ കണ്ടത്. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. വായും കാലുകളും കൂട്ടിക്കെട്ടിയാണ് ഇവ. റോഡില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അഞ്ച് സ്ഥലങ്ങളിലായിട്ടാണ് അവയെ കണ്ടത്. ഗ്രാമവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അവർ വനംവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്തു.
ഇങ്ങനെ ചെയ്തവരെ കണ്ടെത്തിയില്ല . എന്നാൽ 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, ഐപിസി എന്നിവ പ്രകാരം ഞായറാഴ്ച ഫോറസ്റ്റ് ഗാര്‍ഡിന്റെ പരാതിയില്‍ കൊലയാളികള്‍ക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു . നഗര പരിധിയില്‍ നിന്ന് പിടികൂടിയ നായ്ക്കളെ കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് എത്തിയിരിക്കുന്ന നിഗമനം.
https://www.facebook.com/Malayalivartha
























