വിമാനയാത്രക്കാരന്‍ യാത്രയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു

വിമാനയാത്രക്കിടെ 48കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ സ്‌പെസ് ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അശോക് കുമാര്‍ ശര്‍മ്മയാണ് (48) കുഴഞ്ഞു വീണ് മരിച്ചത്. ഭുവനേശ്വറില്‍ നിന്ന് വിമാനം പറന്ന് പൊന്തിയ നിമിഷങ്ങള്‍ക്കുള്ളില്‍ അശോക് കുമാറിന് ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലിറങ്ങേണ്ട വിമാനം ഭുവനേശ്വറിലേക്ക് തിരിച്ചുവിട്ടു.
രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്താന്‍ പൈലറ്റ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തിലെ മെഡിക്കല്‍ റൂമിലേക്ക് അശോക് കുമാറിനെ മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. ശേഷം ഉടന്‍തന്നെ അശോക് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























