ഞെട്ടലോടെ പാക്കികള്‍... ഇന്ത്യയ്‌ക്കെതിരെ അനാവശ്യ ആക്ഷേപം ഉന്നയിക്കുന്ന ഇമ്രാന്‍ ഖാന് സ്വന്തം മണ്ണില്‍ നിന്ന് തിരിച്ചടി; ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി ഇമ്രാന്റെ തെഹ്‌രീക് ഐ ഇസാഫ് പാര്‍ട്ടി നേതാവ്; പാക് സൈന്യവും ഐഎസ്‌ഐയുമാണ് ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നത്; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന നരകയാതന പുറം ലോകത്തേയ്ക്ക്

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ പൊതു വേദികളില്‍ ആഞ്ഞടിക്കുകയാണ് പാകിസ്ഥാനും ഇമ്രാന്‍ഖാനും. അതിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. പാകിസ്ഥാന്റെ മണ്ണില്‍ നിന്നും കടുത്ത പ്രതിഷേധവുമായി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്കാരന്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഐ ഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായിരുന്ന ബാല്‍ദേവ് കുമാറാണ് അഭയം തേടിയത്.
പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബാല്‍ദേവ് കുമാറിന്റെ ആവശ്യപ്പെട്ടിട്ടുള്ളത്. പാകിസ്താനിലെ സംവരണ മണ്ഡലമായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ബാല്‍ദേവ് കുമാര്‍.
പാകിസ്താനില്‍ മതന്യൂനപക്ഷമായ സിഖ് വിഭാഗംപീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് മാസത്തെ വിസയില്‍ ഓഗസ്റ്റ് 12നാണ് ബാല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും നേരത്തെ തന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു.
പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളെ തുടര്‍ന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് ബാല്‍ദേവ് കുമാര്‍ പറഞ്ഞു. നിലവില്‍ അദ്ദേഹവും ഖന്നയിലാണ് താമസം. തനിക്ക് പാകിസ്താനിലേക്ക് മടങ്ങി പോകേണ്ടെന്നും ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് ബാല്‍ദേവ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാക് സൈന്യവും ഐഎസ്‌ഐയുമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നിയന്ത്രിക്കുന്നതെന്നുംരാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി. മതത്തിന്റെ പേരില്‍ വലിയ പീഡനങ്ങളാണ് പാകിസ്താനില്‍ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങല്‍ മാത്രമല്ല. മുസ്ലീം മതത്തിലുള്ളവര്‍ പോലും വലിയ ഭീഷണിയാണ് പാകിസ്താനില്‍ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇമ്രാന്‍ ഖാന്‍ 2018ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പാകിസ്ഥാന്‍ ജനത ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍, പുതിയ പാകിസ്താന്‍ നിര്‍മിക്കുമെന്ന ഇമ്രാന്‍ ഖാന്റെ വാഗ്ദാനം വെറും പാഴ്‌വാക്കായിരിക്കുകയാണെന്നും ബാല്‍ദേവ് കുറ്റപ്പെടുത്തി. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിലെ ജനാധിപത്യ ധ്വംസനം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊലചെയ്യപ്പെട്ട മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നേരത്തെ രംഗത്തെത്തിയിരുന്നു. കാശ്മീരിനെ കുറിച്ച് സംസാരിക്കാന്‍ ഇമ്രാനു യാതൊരു അവകാശവുമില്ല. കശ്മീര്‍ പിടിച്ചെടുക്കുന്നത് പോയിട്ട് ഉള്ള പാക് അധീന കശ്മീര്‍ കൂടി ഇമ്രാന്‍ ഖാന്‍ നഷ്ടപ്പെടുത്തും. നേരത്തെ ശ്രീനഗര്‍ എങ്ങനെ തിരിച്ചു പിടിക്കാമെന്നതായിരുന്നു പാക് രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ച എങ്കില്‍ ഇന്ന് മുസാഫറാബാദ് എങ്ങനെ സംരക്ഷിക്കണമെന്നാണ് പാകിസ്ഥാന്‍ ആശങ്കപ്പെടുന്നതെന്നു ബിലാവല്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. ഇമ്രാന്‍ ഖാന്റെ ബാലിശമായ രാഷ്ട്രീയ നയങ്ങളാണ്. പാകിസ്ഥാനിലെ ദയനീയമായ സാമ്പത്തിക സ്ഥിതിക്ക് കാരണം ഇനിയെങ്കിലും പക്വതയോടെ പെരുമാറാന്‍ ഇമ്രാന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന്‍ യാചകരുടെ തലസ്ഥാനമായി മാറുമെന്നു ബിലാവല്‍ പറഞ്ഞു. ബിലാവലിന്റെ ഈ പ്രസ്താവന ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ബാല്‍ദേവ് അഭയം തേടിയത്.
https://www.facebook.com/Malayalivartha


























