ഇന്ത്യയും ചൈനയും തമ്മില്‍ എട്ട് കരാറുകളില്‍ ഒപ്പുവെച്ചു: അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തും

ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയില്‍സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ചൈനീസ് പ്രധാനമന്ത്രി ലീ കുചിയാങുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷാവസാനം ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നതെന്ന് ലീ കു ചിയാങ് പറഞ്ഞു.
ലഡാക്ക് കടന്നുകയറ്റം മന്‍മോഹന്‍ സിംഗ് ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രഹ്‌മപുത്ര നദിയില്‍ ചൈന അണക്കെട്ടുകള്‍ സ്‌ഥാപിക്കുന്നതില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്കയും പ്രധാനമന്ത്രി അറിയിച്ചു. പരസ്‌പര സഹകരണത്തിനുള്ള എട്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. കൃഷി, വാണിജ്യം, വ്യാപാരം എന്നീ മേഖലകളില്‍പ്പെട്ടതാണ് കരാറുകള്‍. വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും തീരുമാനമായിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലീ ചൈനീസ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഞായറാഴ്‌ചയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയത്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചകള്‍ ഞായറാഴ്‌ച തന്നെ നടത്തിയിരുന്നു.
എണ്‍പതു പേര്‍ ഉള്‍പ്പെടുന്ന സംഘത്തിനൊപ്പമാണ് ലീ ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയും സംഘത്തിലുണ്ട്. ഇന്ത്യാ സന്ദര്‍ശന ശേഷം ചൊവ്വാഴ്‌ച പാക്കിസ്ഥാനിലും അതിനുശേഷം സ്വിറ്റ്‌സര്‍ലാന്റ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും ലീ സന്ദര്‍ശനം നടത്തും.
https://www.facebook.com/Malayalivartha























