''ചിലർക്ക് ഓം' അല്ലെങ്കിൽ 'പശു' എന്ന് കേൾക്കുമ്പോൾ കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നേൽക്കുന്നു'' പൊട്ടിത്തെറിച്ച് പ്രധാന മന്ത്രി

നരേന്ദ്ര മോദി സർക്കാർ പല കാര്യങ്ങളിൽ ആരോപങ്ങൾ നേരിടുന്നുണ്ട്. അതിൽ ഗുരുതരമായ ആരോപണം നേരിടുന്നത് ആൾകൂട്ട കൊലപാതകങ്ങളുടെയും പശുവിൻറെയും പേരിലാണ്. എന്നാൽ ഈ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പരിപാടിക്കിടെയാണ് അദ്ദേഹം വിമർശകരുടെ വാ അടപ്പിച്ച് പൊട്ടിത്തെറിച്ചത്. പശുവെന്നും ഓം എന്നുമൊക്കെ കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലർ നിലവിളിക്കുന്നതായി അദ്ദേഹം രൂക്ഷമായ ഭാഷയിൽ പറഞ്ഞു . പശുവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് വലിയ ആക്ഷേപങ്ങൾക്ക് വിധേയമാകാറുണ്ട്. എന്നാൽ പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിൻവാങ്ങലാകുന്നതെന്ന് മോദി ചോദിച്ചു. ഇത്തരത്തിൽ പ്രതികരണം നടത്തുന്നവർ രാജ്യത്തിന്‍റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നും മോദി കൂട്ടി ചേർത്തു. ഈ നാട്ടിൽ ഓം' അല്ലെങ്കിൽ 'പശു' എന്നീ വാക്കുകൾ കേൾക്കുമ്പോഴേക്കും കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നു നിൽക്കുന്ന ചില കൂട്ടരുണ്ട്. ആ വാക്കുകൾ കേൾക്കുമ്പോഴേക്കും അവർക്ക് തോന്നും നമ്മുടെ നാട് തിരിച്ച് പതിനാറാം നൂറ്റാണ്ടിലേക്കോ, പതിനേഴാം നൂറ്റാണ്ടിലേക്കോ ഒക്കെ പൊയ്ക്കളഞ്ഞുവെന്നാണ്. അവർ നമ്മുടെ നാശത്തിന്‍റെ നാരായവേരുകളാണെന്നും അദ്ദേഹം അതി ശക്തമായ ഭാഷയിൽ പറഞ്ഞു.
ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി വളര്‍ത്തു മൃഗങ്ങളിലെ ബ്രൂസെല്ലോസിസും കുളമ്പുരോഗവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായാണ് ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി ആരംഭിച്ചിരിക്കുന്നത്. നൂറുശതമാനവും കേന്ദ്ര സർക്കാർ ഫണ്ട് ചെയ്യുന്ന പദ്ധതിക്ക് 2024 വരെയുള്ള അഞ്ചുവര്‍ഷത്തേയ്ക്ക് 12,652 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. രാജ്യത്തെ 50കോടി വളർത്തു മൃഗങ്ങൾക്ക് കുളമ്പു രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha