മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്ന യുവതി കടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു.
തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീത വീടിനുള്ളില്‍ നിന്നുകൊണ്ട് ജയ്സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കട്ടിലിലേയ്ക്ക് ഇരിക്കയായിരുന്നു. രണ്ടു പാമ്പുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞിരുന്നില്ല.
കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ നിലയിലാണ് ഗീതയെ ബന്ധുക്കള്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടത്.
https://www.facebook.com/Malayalivartha


























