ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബര്‍ തൊഴിലാളികളെ പിരിച്ചു വിടുന്നു

ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബര്‍ 435 തൊഴിലാളികളെ പിരിച്ചുവിടുന്നു . അമേരിക്കയിലെ പ്രൊഡക്‌ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെയാണ് ഊബര്‍ കമ്പനി പിരിച്ചു വിടാൻ ഒരുങ്ങുന്നത്. രണ്ടാമത്തെ കൂട്ട പിരിച്ചു വിടലാണിത്. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ധനമന്ത്രി ഇന്ത്യയിലെ പുതുതലമുറ യാത്രകള്‍ക്ക് ഒല, ഊബര്‍ ടാക്‌സികള്‍ തിരഞ്ഞെടുക്കുന്നതാണ് ഇരു ചക്ര വാഹന വിപണിയും കാര്‍ വിപണിയിലും ഇടിവുണ്ടാകാന്‍ കാരണമെന്ന് പറഞ്ഞിരുന്നു . എന്നാല്‍ കനത്ത നഷ്ടമാണ് ഊബര്‍ കമ്പനിക്ക് ഓണ്‍ലൈന്‍ ടാക്സി സേവന രംഗത്ത് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തില്‍ 400 പേരെ ഊബര്‍ പിരിച്ചു വിട്ടിരുന്നു. ആഗസ്റ്റില്‍ ഊബറിന് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന 5.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഊബറിന്റെ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ വരുമാന വര്‍ധനവും ഈ കാലത്താണ് ഉണ്ടായത്. ലോകത്താകമാനം 27000 പേരാണ് ഊബറില്‍ ഇപ്പോൾ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























