മധ്യപ്രദേശിലെ ഭോപ്പാലില്‍ തടാകത്തില്‍ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് 11 മരണം... നാലു പേരെ കാണാതായി

മധ്യപ്രദേശിലെ ഭോപ്പാലില്‍ തടാകത്തില്‍ ബോട്ട് മറിഞ്ഞ് 11 മരണം. നാലു പേരെ കാണാതായി. പുലര്‍ച്ചെ ഭോപ്പാല്‍ നഗരത്തിെല ഖട്ട്‌ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. അമിത തോതില്‍ ആളുകള്‍ കയറിയതാണ് ബോട്ട് മറിയാന്‍ ഇടയാക്കിയത്.
അപകടത്തില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha
























