ഭർത്താവിന്റെ ഉറ്റ സുഹൃത്ത് തന്നെ കാലനായി മാറിയപ്പോൾ ദൃക്‌സാക്ഷിയായത് മകൻ!! ദമ്പതികൾ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് ഉറ്റ സുഹൃത്ത്

ദമ്പതികൾ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് ഉറ്റ സുഹൃത്ത്.പോലീസെത്തിയപ്പോള്‍ അഭിനവ് വിക്രമിന്റെ മൃതദേഹത്തിന്റെ സമീപത്ത് ഇരിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഏകസാക്ഷിയായ വിക്രമിന്റെ മകനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. അഭിനവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തു. ബിപിഒ എക്സിക്യൂട്ടീവ് ആയ വിക്രം സിങ്ങും ഭാര്യ ജ്യോതിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അഭിനവ് പോലീസ് പിടിയിലായി. രാത്രി വിക്രമിന്റെ വീട്ടില്‍ അഭിനവ് എത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്‌തിരുന്നു. പിന്നീട് രാത്രിയില്‍ വീടിനുള്ളില്‍ ബഹളം കേട്ടതായി അയല്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പിന്നീട് വിക്രമിനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സൂചന.'
https://www.facebook.com/Malayalivartha





















