Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മുസഫറാബാദില്‍ റാലി ;ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രതിഷേധ റാലിയുമായി ഇമ്രാന്‍ഖാന്‍ രംഗത്ത്

13 SEPTEMBER 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ ഇന്ത്യക്കെതിരെ പ്രതിഷേധ റാലിയുമായി ഇമ്രാന്‍ഖാന്‍ രംഗത്ത്. പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച പ്രതിഷേധ റാലി സമ്മേളനത്തിന് ഇന്ന് തുടക്കം. പാകിസ്ഥാന്‍ കശ്മീര്‍ ജനതയ്‌ക്കൊപ്പമാണെന്നും, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ഇക്കുറി ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ റാലി സംഘടിപ്പിക്കുന്നത്.

റാലിയില്‍ ഇമ്രാന്‍ നയപ്രഖ്യാപന പ്രസ്താവന നടത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പാക് വിദേശകാര്യ മന്ത്രാലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ലക്ഷ്യമിട്ടുള്ളതാണ് ഇമ്രാന്റെ നയപ്രഖ്യാപനം. വന്‍ റാലിക്കായി സെപ്റ്റംബര്‍ 11-നായിരുന്നു ഇമ്രാന്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ നിരന്തരം ഇടപെടല്‍ നടത്തിയിട്ടും വിജയിക്കാതെ വന്നപ്പോഴാണ് ഇമ്രാന്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യുഎന്‍ കൂടി വ്യക്തമാക്കിയതോടെ പാകിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ലോക ശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതിയ നീക്കത്തിലേക്ക് ഇമ്രാന്‍ എത്തിയത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം. കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌അരമണിക്കൂര്‍എല്ലാ ജോലികളും നിര്‍ത്തിവെച്ച്‌തെരുവിലിറങ്ങാന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ പാക് ജനതയോട് നേരെത്തെ ആഹ്വാനം ചെയ്തിരുന്നു.

നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്‌.

അതേസമയം കശ്മീരിനായി പാകിസ്ഥാന് ഇനി യുദ്ധം ചെയ്യുകയാണ് അവസാന പോംവഴിയെന്ന സൂചന നൽകിയിരിക്കുകയാണ് പാകിസ്ഥാന്‍. കശ്മീരിലെ സ്ഥിതിഗതികള്‍ അപ്രതീക്ഷിതമായ യുദ്ധത്തിലേക്ക് നയിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ നിന്നും തിരിച്ചടി നേരിട്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുറേഷി.

അപ്രതീക്ഷിതമായ യുദ്ധം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല ബോദ്ധ്യം ഉണ്ടെന്നാണ് വിശ്വാസമെന്നും കശ്മീരില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ യുദ്ധത്തിന് കാരണമാകുമെന്നും ഖുറേഷി പറഞ്ഞു.

ലോക രാജ്യങ്ങള്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, ഉഭയ കക്ഷി ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കരുതുന്നില്ല. മൂന്നാമൊതാരു ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹിരക്കാനാകൂ. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നാണ് ആഗ്രഹിക്കുന്നത്. കാരണം അമേരിക്കയ്ക്ക് മാത്രമേ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദമുള്ളൂ എന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (21 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (29 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (36 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (38 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (47 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (52 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (56 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends