തൊഴിൽ ഇല്ലായ്മക്കെതിരെ യുവാക്കളുടെ കൂറ്റൻ റാലി

കൊൽക്കത്തയിൽ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി യുവാക്കള്‍ രംഗത്ത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് വമ്പൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. നിലവിൽ സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതേതുടർന്ന് സെക്രട്ടറിയേറ്റിനുനേരെ പ്രതിഷേധക്കാര്‍ നടത്തിയ റാലി പൊലീസ് തടഞ്ഞു.
അതോടൊപ്പം തന്നെ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഹൂഗ്ലിയിലെ സിംഗൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത് തന്നെ. ഇതേതുടർന്ന് മാർച്ച് കൊൽക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപ്പേരാണ് റാലിയിൽ അണിനിരന്നത്.
അതേസമയം 'നബന്ന ചലോ' അഥവാ, നിയമസഭയിലേക്ക് പോകാം - എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. കേന്ദ്ര - സംസ്ഥാനസർക്കാരുകൾ തൊഴിലില്ലാത്ത യുവാക്കൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വാദമാണ് സമരക്കാർ ആരോപിച്ചത്. ഇതേതുടർന്ന് ഹൂഗ്ലിയിലെ സിംഗൂരിൽ ഉപേക്ഷിക്കപ്പെട്ട നാനോ പ്ലാന്‍റിൽ നിന്നാണ് പ്രതിഷേധപ്രകടനം തുടങ്ങിയത്. ശേഷം പശ്ചിമബംഗാളിൽ വീണ്ടും ശക്തി തെളിയിക്കാൻ ഇടത് പക്ഷത്തിന് ലഭിച്ച അവസരം കൂടിയാണിത്.
നിലവിലെ രാജ്യത്തിന്റെ തൊഴിലില്ലായ്മയും അതിനെത്തുടർന്നുണ്ടാകുന്ന തൊഴിലില്ലായ്മയുമാണ് ഇത്തരത്തിൽ പ്രകോപിതനാക്കിയത്. ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ ഏത് രാജ്യമാകെ പടരുമെന്ന സാഹചര്യത്തിലേക്കാണ് എത്തിപ്പെടുന്നത്.
https://www.facebook.com/Malayalivartha


























