മമതക്ക് വീണ്ടും ഇരുട്ടടി; കമീഷണര്‍ രാജീവ് കുമാര്‍ നല്‍കിയ ഹരജി കൊല്‍ക്കത്ത ഹൈകോടതി തള്ളി; ശാരതയില്‍ പിഴച്ച് തൃണമൂല്‍

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമീഷണര്‍ രാജീവ് കുമാര്‍ നല്‍കിയ ഹരജി കൊല്‍ക്കത്ത ഹൈകോടതി തള്ളി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്. ശാരദ ചിട്ടി തട്ടിപ്പില്‍ സി.ബി.ഐയാണ് രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ രാജീവ് കുമാര്‍ തെളിവു നശിപ്പിച്ചെന്നായിരുന്നു സിബിഐയുടെ വാദം. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നത്. വന്‍ തുക നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസ് മമത സര്‍ക്കാറിനെതിരായ വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. പിന്നീട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























