Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മോദി ഊറിച്ചിരിക്കുമ്പോള്‍... പാകിസ്ഥാന്‍ പ്രസ്താവന യുദ്ധം നടത്തവേ യുദ്ധ രംഗത്ത് പ്രാവീണ്യം തെളിയിച്ച് ഇന്ത്യ; സ്വന്തമായി നിര്‍മിച്ച ലഘുപോര്‍ വിമാനം തേജസിന്റെ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി നടത്തി ഇന്ത്യ; വിമാനത്തെ പിടിച്ച് കെട്ടി നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇനി ഇന്ത്യയ്ക്ക് സ്വന്തം

14 SEPTEMBER 2019 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

കര്‍ശന നടപടികളിലൂടെ കാശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍. കാശ്മീര്‍ ജനത സമാധാനത്തിലെത്തിയാല്‍ പാകിസ്താന്റെ തീവ്രവാദം വിലപോകില്ല. ഇത് മുന്നില്‍ കണ്ട് വിവിധ പ്രകോപനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റുമന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയെ താഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. ലോക രാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതിനിടെ പാക് അധീന കാശ്മീരില്‍ ഇമ്രാന്‍ഖാന്‍ കാശ്മീര്‍ പ്രഖ്യാപനം നടത്തി ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുമുണ്ട്.

എന്നാല്‍ ഇന്ത്യ വാക്കിലല്ല പ്രവൃത്തിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും പ്രവര്‍ത്തികളിലൂടെ മറുപടി പറയുകയാണ് ഇന്ത്യ. ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് ശേഷം മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് മോദിയുടെ ഇന്ത്യ. ഇന്ത്യ സ്വന്തമായി നിര്‍മിച്ച ലഘു പോര്‍വിമാനമായ തേജസിന്റെ അറസ്റ്റഡ് ലാന്‍ഡിങ് വിജയകരമായി നടന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍പോര്‍വിമാനം ഇത്തരത്തില്‍ ഇറക്കുന്നത്. തേജസ് നാവികസേനയുടെ ഭാഗമാക്കുന്നതിനുള്ള നിര്‍ണായക പരീക്ഷണമായിരുന്നു ഇത്. ഇത് വിജയിച്ചതോടെ വലിയ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.

ഗോവയിലെ നാവികസേനാ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ്. ഹംസയിലാണ് വെള്ളിയാഴ്ച തേജസ് അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യയില്‍ തേജസ് ഇറക്കുന്നതിനു മുന്നോടിയായാണ് കരയിലെ പരിശീലന കേന്ദ്രത്തിലിറക്കി പരീക്ഷണം നടന്നത്. റഷ്യയുടെ മിഗ്29 കെ യുദ്ധ വിമാനങ്ങളാണ് ഇപ്പോള്‍ ഐ.എന്‍.എസ്. വിക്രമാദിത്യയിലുള്ളത്.

പോര്‍മുഖത്തെ ആവേശം കൊള്ളിക്കുന്നതാണ് അറസ്റ്റഡ് ലാന്‍ഡിങ്. കപ്പലുകളിലെ നീളം കുറഞ്ഞ റണ്‍വേയിലിറങ്ങുന്ന വിമാനത്തെ പെട്ടെന്നു പിടിച്ചുനിര്‍ത്തുന്നതിനുള്ള സംവിധാനമാണ് അറസ്റ്റഡ് ലാന്‍ഡിങ് സംവിധാനം. ഐ.എന്‍.എസ്. ഹംസയില്‍ കപ്പലുകളിലേതിനു സമാനമായ സാഹചര്യമൊരുക്കിയാണ് പരീക്ഷണം നടത്തിയത്. യു.എസ്., റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ വികസിപ്പിച്ച ഏതാനും യുദ്ധവിമാനങ്ങള്‍ മാത്രമേ ഇതുവരെ പടക്കപ്പലുകളില്‍ അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയിട്ടുള്ളൂ എന്നത് ഓര്‍ക്കണം.

റണ്‍വേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടുംമുമ്പ് പിടിച്ചു കെട്ടിനിര്‍ത്തുക എന്നത് വലിയ അപകടവും ശ്രമകരവുമാണ്. വിമാനത്തിനടിയില്‍ വാലിനടുത്തായി ഇതിനായി രൂപകല്‍പ്പന ചെയ്ത കൊളുത്തുണ്ടാകും. വിമാനമിറങ്ങുമ്പോള്‍ വിമാനവാഹിനിക്കപ്പലുകളുടെ ഡെക്കില്‍ ഇട്ടിട്ടുള്ള ബലമേറിയ ഉരുക്കു വടങ്ങളിലെ കുടുക്കില്‍ ഈ കൊളുത്തുടക്കും. മുന്നോട്ടോടുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നില്‍ക്കും. ഇതിനേയാണ് അറസ്റ്റഡ് ലാന്‍ഡിങ് എന്ന് പറയുന്നത്.

പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. അതിനു കീഴിലുള്ള എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുമായ എ.ഡി.എ.യുമാണ് വെള്ളിയാഴ്ചത്തെ പരീക്ഷണത്തിന് നേതൃത്വം വഹിച്ചത്.

വ്യോമസേനയ്ക്കായുണ്ടാക്കിയ വിവിധോദ്ദേശ്യ ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമാണ് തേജസ്. 2012ലായിരുന്നു കന്നിപ്പറക്കല്‍ നടത്തിയത്. നാവികസേനയ്ക്കുവേണ്ട സൗകര്യങ്ങള്‍ ചേര്‍ത്ത തേജസിന്റെ ആദ്യ പരിശീലനപ്പറക്കല്‍ 2014ലാണ് നടന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (6 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (8 hours ago)

Malayali Vartha Recommends