കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താനോടൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ല; ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ പാക് അധീന കശ്മീർ ഞങ്ങൾക്ക് കൈമാറിക്കോ; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിന് മുന്നറിയിപ്പ് നൽകി മോദി സർക്കാർ

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പോര് തുടരുകയാണ്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉടലെടുത്തതിന് പിന്നാലെ കശ്മീരിന് വേണ്ടി രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ആഗസ്റ്റ് 5 ന്കശ്‌മീരിന് നൽകിയ പ്രത്യേക അനുച്ഛേദമായ 370 - ആം ആർട്ടിക്കിൾ ഇന്ത്യ എടുത്ത് കളഞ്ഞതിന് പിന്നാലെ എന്ത് വില കൊടുത്തും കശ്മീർ തങ്ങളുടെ കൈക്കലാക്കാൻ നോക്കുക്കയാണ് പാകിസ്ഥാൻ. എന്നാൽ പുതിയ ഇന്ത്യയെ രൂപീകരിക്കുന്നതിന് വേണ്ടി ഒന്നും വിട്ടുകൊടുക്കാനും തയ്യാറല്ല മോദി സർക്കാർ. അതുകൊണ്ട് തന്നെ പാക് അധീന കശ്മീരും ഇന്ത്യക്ക് കൈമാറാൻ തയ്യാറാവണമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് മോദി സർക്കാർ. കേന്ദ്രമന്ത്രി റാം ദാസ് അത്താവാലേയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ പാക് അധീന കശ്മീര്‍ കൈമാറുന്നതാണ് നല്ലത് എന്നാണ് അദ്ദേഹം പറയുന്നത്.
ഇംറാന്‍ ഖാന്‍ പാകിസ്താന്‍െറ താല്‍പര്യം മുന്‍ നിര്‍ത്തി പാക് അധീന കശ്മീര്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താനോടൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ല. അവര്‍ക്ക് ഇന്ത്യയില്‍ ചേരാനാണ് താല്‍പര്യം. കഴിഞ്ഞ 70 വര്‍ഷങ്ങളായി കശ്മീരിന്‍െറ മൂന്നിലൊരു ഭാഗം പാകിസ്താന്‍ പിടിച്ച് വെച്ചിരിക്കുകയാണ്. ഇത് ഗൗരവമുള്ള കാര്യമാണെന്നും അത്തേവാല ചൂണ്ടിക്കാട്ടി.
അതേസമയം , പാകിസ്താന്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയതുപോലുള്ള അജണ്ടകളാണ് ആര്‍എസ്എസ് ബിജെപി സര്‍ക്കാരിലൂടെ നടപ്പാക്കുന്നതെന്നും കശ്മീര്‍ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ സഹായത്തോടെ ആഗോള വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ ,കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും രംഗത്ത് വന്നിരുന്നു.
ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയുന്നവരാണ് പാകിസ്താനും ഇന്ത്യയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ ഈ സാഹചര്യമാണ് തുടരുന്നതെങ്കില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു . അപ്രതീക്ഷിതമായ ഒരു യുദ്ധം തള്ളികളയാനാവില്ലെന്നും ഷാ മഹ്മൂദ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി റാം ദാസ് അത്താവാലേ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് പാക് അധീന കശ്മീരിനെ ഇന്ത്യയുമായി കൂട്ടിചേര്‍ക്കുന്നതിനായുള്ള ശ്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























