Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇനി വേണ്ടത് അത്ഭുതം... ചന്ദ്രയാന്‍ രണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ദിവസങ്ങള്‍ കഴിയും തോറും കാര്യമായ പുരോഗതി ഉണ്ടാകാത്തത് തിരിച്ചടിയായി; ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമത്തില്‍ ഐ.എസ്.ആര്‍.ഒ.; ഡോ. ശിവന് പൂര്‍ണ പിന്തുണയുമായി നരേന്ദ്ര മോദിയും

14 SEPTEMBER 2019 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഇന്ത്യയെ ചരിത്ര താളുകളില്‍ എത്തിയ്‌ക്കേണ്ടതായിരുന്നു ചന്ദ്രയാന്‍ രണ്ട്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു. അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലാന്‍ഡറെ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷയായി. ഏറ്റവും അവസാനം നിരാശതരുന്ന വാര്‍ത്തയാണ് വരുന്നത്.

ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി തീരാന്‍ ഏഴുദിവസം മാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇനിയൊരൊറ്റ സാധ്യതയാണ് ശാസ്ത്ര ലോകത്തിന് മുന്നിലുള്ളത്. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ സിഗ്നല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാധ്യതതന്നെയുണ്ടാകും. എന്നാല്‍ അതിന് അത്ഭുതം തന്നെ സംഭവിക്കണമെന്നാണ് കരുതുന്നത്. അതേസമയം ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. പണം ഒരു പ്രശ്‌നമേയല്ലെന്നും വിജയക്കുതിപ്പാണ് വേണ്ടതെന്നുമാണ് മോദിയുടെ നിലപാട്. മോദിയുടെ ശക്തമായ പിന്തുണ ശാസ്ത്രജ്ഞര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്.

ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45ന് ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇത് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയതാകാമെന്നായിരുന്നു ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. അതേസമയം തന്നെ ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരുവിലെ നിയന്ത്രണ കേന്ദ്രത്തില്‍ ലാന്‍ഡറു മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലാന്‍ഡറിലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസം മാത്രമേ ആയുസുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ലാത്തതാണ് വലിയ വെല്ലുവിളി. അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐ.എസ്.ആര്‍.ഒ.യ്ക്കു മുന്നിലുള്ളത്.

ഓരോ നിമിഷം കഴിയും തോറും ലാന്‍ഡറിലെ ബാറ്ററിയുടെ ശേഷി കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പേടകം പകര്‍ത്തിയ ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, 500 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് നിയന്ത്രണം നഷ്ടമായതെന്ന പുതിയ നിഗമനത്തിലെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ലെങ്കിലും ചന്ദ്രയാന്‍ രണ്ട് പരാജയമല്ലെന്നാണ് ലോക ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. നാസ ഉള്‍പ്പെടെയുള്ള ശാസ്ത്രലോകത്തിന്റെ അഭിനന്ദനം ചന്ദ്രയാന് ലഭിച്ചിട്ടുണ്ട്. വിജയത്തേക്കാളേറെ മുന്നില്‍ നില്‍ക്കുന്ന പരാജയ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഇതുവരെ ആരും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇന്ത്യ പുറപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് അവസാന നിമിഷം വിജയം കൈവിട്ടെങ്കിലും ഇന്ത്യയ്ക്ക് കയ്യടി ലഭിക്കുന്നത്.

ചന്ദ്രനിലിറങ്ങാന്‍ ചുമതലപ്പെടുത്തിയ ലാന്‍ഡര്‍ ഉപകരണവും ഭൂമിയും തമ്മിലുണ്ടായിരുന്ന ആശയ വിനിമയബന്ധം ലക്ഷ്യപ്രാപ്തിയ്ക്ക് നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ നഷ്ടപ്പെട്ടതാണ് വലിയ തിരിച്ചടിയായത്. ലാന്‍ഡറില്‍ നിന്നും സിഗ്‌നല്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വെളുക്കുവോളം കാത്തിരുന്നുവെങ്കിലും അതുണ്ടായില്ല. പിന്നീടാണ് പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (21 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (29 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (36 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (38 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (47 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (52 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (56 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends