മുത്തലാഖ് വിഷയത്തിൽ സുപ്രിം കോടതി കേന്ദ്രത്തിന് വീണ്ടും നോട്ടിസ് അയച്ചു ; മുത്തലാഖ് നിയമം നടപ്പിലാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജിക്ക് പിന്നാലെയാണ് നോട്ടീസ് ; ഹർജികൾ പരിഗണിക്കും

മുത്തലാഖ് നിയമം നടപ്പിലാക്കിയതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിന് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ മുസ്‌ലിം അഭിഭാഷക അസോസിയേഷനായിരുന്നു ഹർജി നൽകിയത്.
എന്നാൽ ഈ ഹർജിയില്‍ സുപ്രിംകോടതി വീണ്ടും കേന്ദ്രസര്‍ക്കാരിന് നോട്ടിസയക്കുകയായിരുന്നു. ഈ ഹർജിയും ജസ്റ്റിസുമാരായ എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി, അജയ് രസ്‌തോഗി എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് കേസ് പരിഗണിക്കും.മുത്തലാഖുമായി ബന്ധപ്പെട്ട മറ്റു ഹർജികളും ഇവർ തന്നെ പരിഗണിക്കും. കേസില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത് . പിന്നീട് സയ്യിദ് ഫാറൂഖ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളും ഹർജി സമർപ്പിക്കുകയായിരുന്നു. ഈ ഹർജികളില്‍ നേരത്തെ തന്നെ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസയച്ചിരുന്നു. സമസ്തയുടെ ഹർജിയിലെ അതേ വാദങ്ങളാണ് പുതിയ ഹർജിയിലും ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























