ഭഗവദ്ഗീതയും മോദിയും ഭരണഘടനയും; ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്

ഇന്ത്യന്‍ ഭരണഘടന ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. അത് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയ്ക്ക് ശ്രേഷ്ഠമായ മൂല്യമാണ് കല്‍പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിയമങ്ങള്‍ മോഡി സർക്കാർ അസാധുവാക്കി, മുത്തലാഖ്, സ്ത്രീ സുരക്ഷ തുടങ്ങിയ നിയമങ്ങള്‍ സര്‍ക്കാര്‍ പാസാക്കുകയും ചെയ്തു. ഇതിനകം തന്നെ ബ്രിട്ടീഷ് ഭരണകാലത്തെ 1400 ഓളം നിയമങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതെല്ലാം മോഡി സർക്കാർ ചെയ്തത് ജനങ്ങളുടെ പ്രശ്‌നങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്തെ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ദശലക്ഷകണക്കിന് കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ വിപുലപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. അര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.സി.ഐ) എന്ന പേരില്‍ ഒരു സ്വതന്ത്ര തീര്‍പ്പുകല്‍പ്പിക്കല്‍ സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥത വഹിക്കുക, അനുരഞ്ജന ശ്രമങ്ങള്‍ നടത്തുക, മറ്റു ബദല്‍ തര്‍ക്ക പരഹാര സംവിധാനങ്ങളിലേര്‍പ്പെടുക തുടങ്ങിയവക്ക് ഈ സമിതി പ്രോത്സാഹനം നല്‍കും. രാജ്യത്തെ കീഴ്‌കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് അഖിലേന്ത്യ ജുഡീഷ്യല്‍ സര്‍വീസ് തുടങ്ങാനുള്ള സമയമായെന്നും നിയമ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























