ചില്ല് തിന്ന് പല്ല് പോയി ; എന്നിട്ടും ചില്ല് തീറ്റ നിർത്തിയില്ല ; 45 വർഷമായി അഭിഭാഷകൻ ഈ ശീലം തുടരുന്നു

റിയാലിറ്റി ഷോയിലും മറ്റ് സ്റ്റേജ് പരിപാടികളിലുമൊക്കെ കുപ്പി ചില്ലും മറ്റുമൊക്കെ കഴിക്കുന്നവരെ കണ്ട് നാം അന്തിക്കാറുണ്ട്. കാണികളെ അതിശയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ കുപ്പി ചില്ലുകൾ കഴിക്കുന്നത്. എന്നാൽ ഇവിടെ ഇതാ അഭിഭാഷകൻ കുപ്പി ചില്ല് കഴിക്കുന്നു. കാണികൾക്ക് വേണ്ടിയല്ല. നീണ്ട നാലര പതിറ്റാണ്ടോളമായി സ്ഥിരമായി ചില്ലുകഷണങ്ങൾ ഭക്ഷിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മധ്യപ്രദേശിലെ ദിണ്ടോരിയിൽ നിന്നുള്ള അഭിഭാഷകൻ ദയറാം സാഹുവിയാണ് കുപ്പി ചില്ല് കഴിക്കുന്നത്.
വാർത്താ ഏജൻസിയായ എഎൻഐ ദയറാമാണ് സാഹു ചില്ല് തിന്നുന്ന വീഡിയോ പുറത്തു വിട്ടത്. 40-45 അദ്ദേഹം വർഷമായി ഈ തീറ്റ തുടരുകയാണ്. ഈ തീറ്റയിലൂടെ പല്ലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എങ്കിലും ശീലം നിർത്തിയില്ല. ഈ ശീലത്തിന് ഞാൻ അടിമപ്പെട്ടു കഴിഞ്ഞുവെന്നും ഈ ശീലം എന്റെ പല്ലുകൾക്ക് കേടുപാട് ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ തീറ്റ ആരോഗ്യത്തിന് ദോഷകരമായതിനാൽ വേറൊരാളും അത് ചെയ്യുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി . പതിവായി കഴിക്കുന്നതിനെക്കാൾ ചില്ലിന്റെ അളവ് താൻ കുറച്ചിട്ടുണ്ടെന്നും ദയറാം സാഹു പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
https://www.facebook.com/Malayalivartha
























