'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിനെതിരെ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ മഹാത്മ ഗാന്ധിയുടെ സ്വപ്നമാണ് നിറവേറ്റുന്നത് എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ ഈ ആശയത്തിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്ത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു . ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചോദ്യം ഉയർത്തി.
ഒരു രാജ്യം ഒരു ഭാഷ എന്ന വാദം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയർത്തിയിരുന്നു. ഹിന്ദി ഭാഷാ വാദവുമായാണ് അമിത് ഷാ രംഗത്തെത്തിയത്. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ സൂചിപ്പിച്ചത്. ഹിന്ദി ദിവസിനോടനുബന്ധിച്ചാണ് ഈ പ്രസ്താവന വന്നത്.
https://www.facebook.com/Malayalivartha
























