മോദിക്കു ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു; 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലേലം ചെയ്യുന്നത് നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍വെച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. 93,42,350 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍വെച്ചാണ് ലേലം ചെയ്യുന്നത്. സമ്മാനമായി ലഭിച്ചവയിൽ 35ലധികവും മോദിയുടെ ഛായാചിത്രങ്ങളാണ്.
ഗാന്ധിജി, മോദിയുടെ അമ്മ, സര്‍ദാര്‍ പട്ടേല്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. സില്‍ക്ക്, കമ്പിളി, കണ്ണാടി, ഗോള്‍ഡ് പ്ലേറ്റ് എന്നിവകൊണ്ട് നിര്‍മിച്ചവയാണേറെയും. സമ്മാനങ്ങളുടെ കൂട്ടത്തില്‍ പശു പ്രതിമ, സ്വാമി വിവേകാന്ദ പ്രതിമ, ലോര്‍ഡ് കൃഷ്ണയുടെ പ്രതിമ എന്നിവയുമുണ്ട്.
576 ഷാളുകള്‍, 964 അംഗവസ്ത്രം എന്നിവയും ലേലത്തിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏറ്റവും വിലകുറഞ്ഞ സമ്മാനത്തിന്റെ വില 200 രൂപയാണ്. കൂടിയതിന് 2.5 ലക്ഷവും വിലയാണ്.
വിദഗ്ധരുടെ സംഘമാണ് അടിസ്ഥാന ലേലത്തുക തീരുമാനിച്ചത്. നേരത്തെ ജനുവരിയിൽ മോദിയുടെ 1800 സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. ബിഎംഡബ്ല്യുവിന്റെ തടികൊണ്ടുള്ള പകർപ്പാണ് ജനുവരിയിലെ ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ മെമന്റോയെന്ന് അധികൃതർ പറഞ്ഞു. ഇത് 5 ലക്ഷം രൂപ നേടി
https://www.facebook.com/Malayalivartha
























