മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേ എസ് ഐയുടെ കരണക്കുറ്റിക്ക് അടിച്ചു അമ്മ, മകളോട് അപമര്യാദയായി പെരുമാറി എന്നാണ് ആരോപണം!

ഭോപ്പാലില്‍ മകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരന്റെ മുഖത്തടിച്ച് ഒരമ്മ. മഹേശ്വറിലെ ഒരു വീട്ടില്‍ അനധികൃതമായി മദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡിനെത്തി. ഈ സമയം എസ്ഐ മോഹന്‍ലാല്‍ മകളോട് അപര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ മുഖത്തടിക്കുകയായിരുന്നു.
എസ്ഐയെ വീടിനുള്ളില്‍ നിന്നും കോളറില്‍ പിടിച്ച് വലിച്ച് സ്ത്രീ പുറത്തിടുന്നത് നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പിന്നാലെ എത്തിയ സ്ത്രീ വടി ഉപയോഗിച്ച് എസ്.ഐയെ അടിക്കുന്നുമുണ്ട്. എസ് ഐയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.
സംഭവത്തില്‍ മര്‍ദ്ദിച്ച സ്ത്രീകളടക്കം ഏഴുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. റെയ്ഡ് മുടക്കാനാണ് എസ്ഐയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























