സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ; പുതിയ നിയമത്തില്‍ അവ്യക്തത

ഓട്ടോറിക്ഷ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബിഹാറില്‍ 1000 രൂപ പിഴയിട്ടു.
പട്‌ന മുസഫര്‍പുറിലെ സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് പിഴയടയ്‌ക്കേണ്ടി വന്നത്.
ഇദ്ദേഹം ദരിദ്രനായതിനാല്‍ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്.
മോട്ടോര്‍ വാഹന നിയമം ഈ വര്‍ഷമാദ്യം ഭേദഗതി ചെയ്തപ്പോള്‍ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു.
ഇതു ലംഘിക്കുന്നവര്‍ക്കുള്ള പിഴ പല മടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല.
https://www.facebook.com/Malayalivartha


























