Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും കസ്റ്റഡിയില്‍

16 SEPTEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും കസ്റ്റഡിയില്‍. അമേരിക്കൻ പൗരന്മാരായ പീറ്റര്‍ ജയിംസ് ലെയ്ന്‍(65)​ മകന്‍ ഗ്വില്ലൂം ലീഡ്‌ബെറ്റര്‍ ലിന്‍ എന്നിവരാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് വിസയില്‍ ശനിയാഴ്ചയാണ് ഇരുവരും ഇന്ത്യയിലെത്തിയത്.

ശനിയാഴ്ച വൈകീട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ കാമറയിലൂടെ ഇവര്‍ പകര്‍ത്തിയ അതീവസുരക്ഷാമേഖലയായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ കുറച്ച്‌ ചിത്രങ്ങളും പോലിസ് കണ്ടെടുത്തു.

പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യുകയാണ്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോലി ചെയ്യുന്നതെന്നും അതിന് വേണ്ടിയാണ് വീഡിയോ എടുത്തതെന്നുമാണ് ഇവര്‍ പൊലീസിനോട് വിശദീകരണം നൽകിയത്. ഡല്‍ഹിയില്‍ ഡ്രോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന കാര്യം അറിയില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, എന്നാല്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഭീതിവിതച്ച് ഡ്രോൺ പറത്തുന്നവരെ കണ്ടെത്താൻ 'ഓപ്പറേഷൻ ഉഡാൻ' എന്ന പേരിലുള്ള പ്രത്യേകദൗത്യം നിലവിലുണ്ട്. വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ട്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്റണങ്ങൾ. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല. നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകൾക്കും വ്യോമയാന ഡയറക്ടറേ​റ്റ് നൽകുന്ന പെർമി​റ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താവൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സെക്രട്ടേറിയ​റ്റ്, മ​റ്റു സുരക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾ പറത്താൻ പാടില്ല..

രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി നേരെത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. സംസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കി പ്രത്യേക സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഡ്രോണുകൾ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, പ്രമുഖരുടെ വീടുകള്‍, തന്ത്രപധാന കെട്ടികടങ്ങള്‍ എന്നിവയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നിൽ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തിൽ നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഡ്രോണുകള്‍ അതിന് മുകളിലൂടെ പറക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഈ മേഖലകളിൽ ഡ്രോണുകളെ വെടിവച്ചിടാൻ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശത്തിമുണ്ട്.

ആ സാഹചര്യം നില നിൽക്കെ സംശയാസ്പദമായി രാഷ്ട്രപതി ഭവനടുത്ത് ഡ്രോൺ കണ്ടെത്തിയത് വളരെ ഗൗരവമായി തന്നെയാണ് അധികൃതർ നോക്കികാണുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (13 minutes ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (26 minutes ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (41 minutes ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (54 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (1 hour ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (1 hour ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (1 hour ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (2 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (3 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (5 hours ago)

Malayali Vartha Recommends