ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ബി.ജെ.പി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. പശ്ചിമേഷ്യയിലെ പ്രശ്നം ഗുരുതരമാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ എല്ലാം ചെയുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, കേരളത്തിൽ നിന്നു നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകിയിട്ടുണ്ട്.
ജീവൻബലി നൽകിയ മലയാളി സൈനികൻ സന്ദീപ് ഉണ്ണികൃഷ്ണന് കോൺഗ്രസ് സർക്കാർ മതിയായ ആദരം നൽകിയില്ല. വൺ റാങ്ക് വൺ പെൻഷനും കോൺഗ്രസ് സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ് വിമുക്ത ഭടന്മാരെ വഞ്ചിച്ചു. അതെല്ലാം പരിഹരിച്ചത് ബി.ജെ.പി സർക്കാരാണ്.
2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























