ശ്രീശാന്തിനെയോര്‍ത്ത് സിനിമ നടിമാര്‍ക്ക് ഉറക്കമില്ല, ആ നടി താനല്ലെന്ന് ക്രാന്തി റെക്‌ടര്‍, അഞ്ചാറ് തവണ താരങ്ങളെ കൈമാറിയെന്ന് വാതുവയ്‌പ്പുകാര്‍

സിനിമാ നടിമാര്‍ പേടിയോടെ കഴിയുകയാണ്. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട് അവരില്‍ ഏത് നടിമാരേയും തിരക്കി പോലീസെത്തും. കാരണം ഹിന്ദി ലോകത്തെ പല നടിമാര്‍ക്കും ശ്രീശാന്തിനോട് അടുത്ത ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം ശ്രീശാന്തിന്റെ സ്‌ത്രീ വിഷയത്തിലുള്ള ആസക്തിയും പുറത്തുവരുന്നുണ്ട്. പാതിരാവോളം നിശാക്ലബുകളില്‍ സുന്ദരിമാരോടൊപ്പം ആടിപ്പാടി ഹോട്ടലുകളില്‍ അന്തിയുറങ്ങുന്നുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശ്രീശാന്തിന് അഞ്ചോ ആറോ തവണ സിനിമാ നടിമാരെ കാഴ്‌ചവച്ചിട്ടുണ്ടെന്നാണ് വാതുവയ്‌പ്പുകാരുടെ നേതാവ് പോലീസിനോട് പറഞ്ഞത്.
ശ്രീശാന്തിനെ അറസ്റ്റ് ചെയ്‌തതും മൂന്ന് സുന്ദരികളോടൊപ്പമാണ്. അവരിലൊരാള്‍ പ്രശസ്‌ത മറാത്തി നടിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ആ നടിയെപ്പറ്റിയുള്ള വിവരങ്ങളൊന്നും പോലീസ് പുറത്ത് പറഞ്ഞില്ല. ഇതോടെ ശ്രീശാന്തിനോടൊപ്പമുണ്ടായിരുന്ന നടിയാരാണെന്ന അന്വേഷണമായി. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും പല മാധ്യമങ്ങളിലും പല പേരുകളാണ് വന്നത്. ഇതോടെ നാണക്കേടിലായി പല സിനിമാ നടിമാരും. അതില്‍ പ്രശസ്‌ത മറാത്തി നടി ക്രാന്തി റെക്‌ടറുമുണ്ടായിരുന്നു.

പ്രചാരണം ശക്തമായതോടെ ക്രാന്തി റെക്‌ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന നടി താനല്ലെന്നും ശ്രീശാന്തിനെ അറിയില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ പത്തു ദിവസമായി താന്‍ കൊങ്കണില്‍ ഷൂട്ടിംഗിലായിരുന്നെന്നും ക്രാന്തി പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ചോ വാതുവയിപ്പിനെക്കുറിച്ചോ ഒന്നും അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്കെതിരെ കുപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

അതേസമയം ക്രിക്കറ്റില്‍ ഒത്തുകളിയില്‍ കുടുങ്ങിയ ശ്രീശാന്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഡല്‍ഹിപോലീസ് കേരളത്തിലെത്തി. ഡല്‍ഹിപോലീസിന്റെ അഞ്ചംഗ സംഘമാണ് കേരളത്തിലെത്തിയത്. ശ്രീശാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ് മുഖ്യ ലക്ഷ്യം. അതോടൊപ്പം ഒത്തുകളിയുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യും. ശ്രീശാന്തിന്റെ വീട്ടില്‍ പോലീസ് പരിശോധന നടുത്തുമോന്ന് അറിവായിട്ടില്ല. ശ്രീശാന്തിന്റെ വീട്ടില്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് നേരത്തെ ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. ഒരു പക്ഷേ കൂടുതല്‍ തെളുവുകള്‍ വീട്ടില്‍ നിന്നും കിട്ടുമെന്നു പോലീസിന് തോന്നിയാല്‍ അന്വേഷണം വീട്ടിലേക്കും നീളും.
ഐപിഎല്‍ ടീമില്‍ ഇടം പിടിക്കാനും ശ്രീശാന്ത് കോഴ നല്‍കിയിരുന്നെന്ന് അന്യേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു സീസണില്‍ 30 ലക്ഷം രൂപ ശ്രീശാന്ത് കോഴ നല്‍കിയതായി പറയുന്നു.

https://www.facebook.com/Malayalivartha























