യു.പിയില്‍ മായാവതി സര്‍ക്കാരിന്റെ പ്രതിമാ നിര്‍മ്മാണം: 1400 രൂപയുടെ അഴിമതി നടന്നതായി ലോകായുക്ത

മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ പ്രതിമാ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി നടന്നതായി ലോകായുക്ത കണ്ടെത്തല്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ക്രമക്കേടാണ് പ്രതിമാ നിര്‍മ്മാണത്തിന്റെ പേരില്‍ ഉണ്ടായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കോടികള്‍ ചെലവഴിച്ചാണ് മായാവതി സര്‍ക്കാര്‍ ദളിത് സ്‌മാരകങ്ങളും പ്രതിമങ്ങളും നിര്‍മ്മിച്ചത്. മായാവതിയുടെ വിശ്വസ്‌തര്‍ മുന്‍ മന്ത്രിമാരായ നസീമുദ്ദീന്‍ സിദ്ദിഖി, ബാബു സിംഗ് കശ്വാഹ് എന്നിവരാണ് ക്രമക്കേടിന് പിന്നില്‍. 1400 കോടിയുടെ നഷ്ടം ഈ മുന്‍മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇവരെ പ്രധാന പ്രതികളാക്കി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും നിര്‍ദേശമുണ്ട്.
4188 കോടി രൂപ ചെലവഴിച്ചാണ് മായാവതി സര്‍ക്കാര്‍ പ്രതിമാ നിര്‍മ്മാണം നടത്തിയത്. ഈ തുകയുടെ 35 ശതമാനത്തോളം രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഥരും ചേര്‍ന്ന് കൊള്ളയടിച്ചു എന്നാണ് ലോകായുക്ത പറയുന്നത്. കുറ്റക്കാരായി 199 പേരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ രേഖരപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ലോകായുക്ത റിപ്പോര്‍ട്ട് യു.പി രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തുടക്കമിടുമെന്ന് ഉറപ്പാണ്. മായാവതി സര്‍ക്കാരിന്റെ പ്രതിമാ നിര്‍മ്മാണം അന്നു തന്നെ വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും, സ്റ്റേഡിയങ്ങളും പൊളിച്ചു നീക്കിയായിരുന്നു പൊതു സ്ഥലങ്ങളില്‍ പ്രതിമകളും,സ്‌മാരകങ്ങളും നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha























