Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടിത്തരിച്ച് പോലീസ്... രാജ്യത്തെ ഏറ്റവും വലിയ ലൈംഗിക വിവാദം പുറത്ത്; ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉള്‍പ്പെടെ ഹണി ട്രാപ്പില്‍ പെട്ടത് ആയിരക്കണക്കിന് പേര്‍; അന്വേഷണം പുരോഗമിക്കുമ്പോള്‍ തലയില്‍ മുണ്ടിട്ട് രാഷ്ട്രീയ ഭാരതം

26 SEPTEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ നേതാവിനെ അല്ലെങ്കില്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങള്‍ നടത്താന്‍ എന്തിനും തയ്യാറാകുന്ന ഹണി ട്രാപ് യുവതികളെക്കുറിച്ച് നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ എത്രയോ ഇരട്ടി വലുതായ, രാജ്യത്തെ ഞെട്ടിച്ച ഹണിട്രാപ്പ് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലൈംഗിക കെണി പുറത്ത് വന്നിരിക്കുന്നത് മധ്യപ്രദേശിലാണ്. ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉള്‍പ്പെടെ ഹണി ട്രാപ്പില്‍ കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഹണി ട്രാപ്പും കൂടിയാകുമ്പോള്‍ വാര്‍ത്തയ്ക്കും ചൂടു പിടിക്കുകയാണ്.

ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണറായിരിക്കുന്ന വ്യക്തിമുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉന്നത രാഷ്ട്രീയനേതാക്കള്‍ തുടങ്ങി വമ്പന്‍സ്രാവുകളെല്ലാം കെണിയില്‍ കുരുങ്ങിയിട്ടുണ്ടെന്നാണ് സൂചന. 15 വര്‍ഷം സംസ്ഥാനംഭരിച്ച ബി.ജെ.പി. നേതാക്കള്‍ക്കൊപ്പം ഇപ്പോഴത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നേതാക്കളും കെണിയില്‍പ്പെട്ടിട്ടുണ്ട്. സംഘത്തിലെ അഞ്ചുവനിതകളും ഒരു പുരുഷനും ഇന്ദോറില്‍ പിടിയിലായതോടെയാണ് സംസ്ഥാനത്തെത്തന്നെ ഞെട്ടിച്ച പെണ്‍കെണി ശൃംഖലയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

നാലായിരത്തോളം വീഡിയോദൃശ്യങ്ങളാണ് പോലീസ് ഇവരില്‍നിന്ന് കണ്ടെത്തിയത്. യുവതികള്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥരുടെ നഗ്‌നദൃശ്യങ്ങള്‍, ലൈംഗികച്ചുവയുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, സംഭാഷണങ്ങളുടെ ശബ്ദരേഖ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ബോളിവുഡിലെ രണ്ടാം നിരതാരങ്ങളെവരെ ഉപയോഗിച്ചാണ് സംഘം കെണിയൊരുക്കിയതെന്നാണ് വിവരം. ആയിരത്തോളം ദൃശ്യങ്ങള്‍ ഇനി വീണ്ടെടുക്കാനുണ്ടെന്നാണ് പോലീസ് കരുതുന്നത്.

ഭോപാലിലേതു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതോടെ എന്താണ് ഹണി ട്രാപ്പെന്ന് എല്ലാവരും ചികയുകയാണ്. പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം വലവിരിച്ചതും സജീവമായതും.

അരേയും കോരിത്തരിപ്പിക്കുന്ന യുവ മാദക സുന്ദരികളാണ് പിടിയിലായത്.
ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണവര്‍.

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണു ഹണിട്രാപ്പിന്റെ ഉള്ളറകളിലേക്കു വഴിതുറന്നത്. ശ്വേത വിജയ് ജെയ്ന്‍ വഴിയാണു മോണിക്ക യാദവിനെ ഹര്‍ഭജന്‍ പരിചയപ്പെടുന്നത്. നിര്‍ധന കുടുംബത്തില്‍പെട്ട മോണിക്കയ്ക്കു ജോലി തരപെടുത്തി െകാടുക്കണമെന്നായിരുന്നു ശ്വേതയുടെ ആവശ്യം. വിട്ടുവീഴ്ചകള്‍ക്കു തയാറായാല്‍ ജോലി ലഭിക്കുമെന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം. അതിവേഗം ഇവര്‍ സുഹൃത്തുക്കളായി. ഹോട്ടല്‍ മുറിയിലേക്കു കിടപ്പറ പങ്കിടാന്‍ ഹര്‍ഭജന്‍ മോണിക്കയെ ക്ഷണിച്ചു. രഹസ്യ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഹര്‍ഭജന്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തി.

മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ആര്‍തിയും കൂട്ടരും ഹര്‍ഭജനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. മൂന്നു കോടി രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഈ മാസം 17ന് ഹര്‍ഭജന്‍ സിങ് ഇന്‍ഡോര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആര്‍തി ദയാല്‍, മോണിക്ക യാദവ് എന്നീ സുന്ദരികളെ മുന്‍നിര്‍ത്തിയാണു സംഘം ഇരകള്‍ക്കായി വലയൊരുക്കുന്നതെന്നു പൊലീസ് കണ്ടെത്തി.

ആര്‍തി ദയാലിനെ ഉപയോഗിച്ച് ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥനെ സംഘം കെണിയില്‍പെടുത്തിയെന്ന വിവരവും പുറത്തായി. ഇതോടെ സംഭവം രാഷ്ട്രീയ വിവാദവുമായി. പരാതിക്കാരനായ ഹര്‍ഭജന്‍ സിങ്ങിനെതിരെ നടപടിയെടുത്തു.

റാക്കറ്റിന്റെ കയ്യിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വളരെയധികമായതിനാല്‍ ഇത് പുറത്തു വരുമോയെന്ന പേടിയുമുണ്ട്. ഇത് പുറത്തായാല്‍ ലോകം തന്നെ കിടുങ്ങും. അത്രയ്ക്ക് സ്വാധീനമുള്ളവരുടെ കാമാസക്തികളാണ് വീഡിയോയിലുള്ളത്. അത് രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും ഭാവി തകര്‍ക്കും തീര്‍ച്ച.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (43 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends