Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനുള്ള സന്ദേശം; പാകിസ്താന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കും:- ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കും- താക്കീതുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്

30 SEPTEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ നടത്തിയ മിന്നലാക്രമണം പാക്കിസ്ഥാനൊരു സന്ദേശമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പാകിസ്താന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാകിസ്താന്‍. ജമ്മു കശ്മീരില്‍ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കം.

ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താന്റെ വാദത്തെയും ബിപിന്‍ റാവത്ത് അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്‌ സമ്മതിച്ച കരസേനാ മേധാവി അത്തരം നീക്കങ്ങള്‍ വിജയകരമായ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോള്‍ അവിടെയുള്ള ഒരുപാട് ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.

പാകിസ്ഥാനിലെ ബാലാകോട്ടിൽ വീണ്ടും തുറന്ന ജയ്ഷെ ഭീകര ക്യാമ്പിൽ അഞ്ഞൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറൻ തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ കരസേനാ മേധാവി സ്ഥിരീകരിച്ചിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി നേരത്തേ നടത്തിയ മിന്നലാക്രമണത്തേക്കാൾ കനത്തതാകുമെന്നും ഇന്ത്യൻ ആക്രമണത്തിൽ പാക് ഭീകരക്യാമ്പ് തകർന്നിരുന്നുവെന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്,​ ഒരിക്കൽ ചെയ്തത് ആവർത്തിക്കുന്നത് എന്തിനാണ്,​ നേരത്തേ നമ്മൾ വേറൊന്നാണ് ചെയ്തതെന്നും പിന്നീട് മിന്നലാക്രമണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്ത്യയ്ക്ക് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് പാകിസ്ഥാൻ ഊഹിക്കട്ടെ എന്നായിരുന്നു കരസേനാ മേധാവി മറുപടി നൽകിയത്.

കര, വ്യോമ, നാവിക സേനാ മേധാവികൾ ഉൾപ്പെടുന്ന സംയുക്ത സേനാ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി–സിഒഎസ്‌സി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. വ്യോമസേനാ മേധാവി ബി.എസ്. ധനോവ വിരമിക്കുന്ന ഒഴിവിലായിരുന്നു നിയമനം. 3 സേനകളുടെയും മേധാവികളിൽ മുതിർന്ന ആളെയാണ് ഈ പദവിയിലേക്കു നിയമിക്കാറുള്ളത്.  ജനറൽ റാവത്ത് 2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായത്. കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കാൻ സംയുക്ത മേധാവിയെ നിയമിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (43 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends