Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യം നിര്‍ണായക മണിക്കൂറുകളില്‍; ഭീകരെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാന് നേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ

30 SEPTEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

ഭീകരെ നിയന്ത്രിച്ചില്ലെങ്കിൽ പാകിസ്ഥാന് നേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പായി മാറിയിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ വാക്കുകൾ. മുംബൈ ഭീകരാക്രമണം പോലെയൊരു ഭീകരാക്രമണം ഇനിയൊരിക്കലും രാജ്യത്ത് ആവർത്തിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ആഞ്ഞടിച്ചിരിക്കുകയാണ്. മറക്കാന്‍ നമുക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് 2008 നവംബര്‍ 26 ന് നടന്ന ആക്രമണമെന്ന് രാജ്‍നാഥ് സിങ് പറഞ്ഞു. രാജ്യത്തെ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.

സമുദ്രത്തിലെ സുരക്ഷയ്ക്ക് ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം എല്ലായ്പ്പോഴും ഉണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. ഇന്ത്യയില്‍ തീരപ്രദേശങ്ങൾ വഴിയുള്ള ഭീകരാക്രമണങ്ങളുണ്ടാകുമെന്നു ഭീഷണിയുണ്ട്. ലോകത്തെ ഏതു രാഷ്ട്രത്തിനും അവര്‍ക്കാവശ്യമായത്രയും സുരക്ഷയുണ്ടാകണം. ഭീകരാക്രമണങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്ത്യയിലേക്കു വരുന്ന ഭീകരർക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പാകിസ്ഥാൻ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതികരിച്ചു. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് പാകിസ്ഥാന് നേരെയുള്ള ശക്തമായ താക്കീതാണ്. നിര്‍ണായക മണിക്കൂറുകളിലൂടെ കടന്നു പോകുമ്പോൾ
രാജ്യം ഉറ്റുനോക്കുന്നത് ഇനിയൊരു സെക്കന്‍ഡ് സ്ട്രൈക്കിലേക്കാണ്..

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends