Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകരാജ്യങ്ങളെ വിറപ്പിച്ച് 'അസ്ത്ര' സൂപ്പര്സോണിക് മിസൈൽ ; വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍

30 SEPTEMBER 2019 12:58 PM IST
മലയാളി വാര്‍ത്ത

വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര. അസ്ത്ര ഉടൻ തന്നെ വ്യോമസേനയുടെ ഭാഗമാകും. 15 വർഷത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് അസ്ത്ര മിസൈൽ വ്യോമസേനയുടെ ഭാഗമാകുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അസ്ത്ര മിസൈൽ നിർമിച്ചത്.

ഇന്ന് ലോകത്തില്‍ വെച്ച് ഏറ്റവും മികച്ച ബി.വി.ആര്‍.എമ്മുകളില്‍ ഒന്നാണ് അസ്ത്രയാണെന്ന് ഡിആര്‍ഡിഒ തലവന്‍ ഡോ.ജി സതീഷ് റെഡ്ഡി വ്യക്തമാക്കി. ഇപ്പോൾ കുറഞ്ഞത് 200 അസ്ത്ര മിസൈലുകൾ വേണമെന്നാണ് വ്യോമസേനയുടെ നിർദ്ദേശം. സുഖോയ് -30 എം‌കെ‌ഐ മൾട്ടി പർപ്പസ് പോർവിമാനങ്ങളിൽ നിന്നാണ് അസ്ത്ര മിസൈലുകൾ പ്രയോഗിക്കാൻ സാധിക്കുക. അസ്ത്രയുടെ ദൂരപരിധി 110 ല്‍ നിന്ന് 160 കിലോമീറ്ററായി ഉയര്‍ത്താന്‍ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

ഇതോടെ യുഎസ്, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ എന്ന‌ിവയ്ക്ക് ശേഷം ഇത്തരം മിസൈൽ വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആധുനിക മാർഗനിർദ്ദേശവും നാവിഗേഷൻ ടെക്നിക്കുകളും ഉപയോഗിച്ച് 100 കിലോമീറ്ററിലധികം സഞ്ചരിച്ച് ആക്രമിക്കാൻ ശേഷിയുള്ളതാണ് അസ്ത്ര മിസൈൽ.

ഇപ്പോൾ അസ്ത്ര മിസൈല്‍ സുഖോയ് -30 എം‌കെ‌ഐ പോർവിമാനത്തിൽ നിന്നു മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. എന്നാൽ എൽ‌സി‌എ തേജസിൽ നിന്നും ഉടൻ തന്നെ അസ്ത്ര പ്രയോഗിക്കാൻ സാധിച്ചേക്കും. മൾട്ടി-ടാർഗെറ്റ് കൈകാര്യം ചെയ്യാൻ അസ്ത്രയ്ക്ക് കഴിവുണ്ട്. ഇതോടൊപ്പം ശത്രുക്കളുടെ വിമാനങ്ങളിൽ നിന്നുള്ള ജാമിങ് നേരിടാനുള്ള അത്യാധുനിക ഇസിസിഎം ശേഷിയും ഉണ്ട്.

ആയുധ സംയോജനത്തിനായി പോർ വിമാനം പരിഷ്കരിക്കുന്നതിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) പങ്കുവഹിച്ചിട്ടുണ്ട്. 50 ലധികം പൊതു, സ്വകാര്യ സ്ഥാപനങ്ങൾ അസ്ത്ര ആയുധ സംവിധാനം നിർമിക്കുന്നതിന് സംഭാവന നൽകിയിട്ടുണ്ട്.

ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകളുടെ പ്രധാന്യം ബോധ്യമായത് ഫ്രെബുവരി 27-ന് ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശമായ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തോടെയാണെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇത്തരം ദീര്‍ഘദൂര പരിധിയുളള സൂപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യ ധാരണയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends