രാകേഷ് കുമാര്‍ സിംഗ് ഭദൗരിയ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി ചുമതലയേറ്റു
രാകേഷ് കുമാര്‍ സിംഗ് ഭദൗരിയ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി ചുമതലയേറ്റു. നിലവില്‍ ഭദൗരിയ വ്യോമസേന ഉപമേധാവിയായിരുന്നു. ബിഎസ് ധനോവ വിരമിച്ചതിന് പിന്നാലെയാണ് ആര്‍കെഎസ് ഭദൗരിയ ചുമതലയേറ്റത്.
ജാഗ്വര്‍ ഫൈറ്റര്‍ സ്ക്വാഡ്രന്റെ തലവന്‍, മോസ്കോയിലെ ഇന്ത്യന്‍ എംബസിയിലെ എയര്‍ അറ്റാഷേ, സതേണ്‍ എയര്‍ കമാന്‍ഡിന്റെ കമാന്‍ഡിങ് ഇന്‍ ചീഫ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഭദൗരിയ സേനയിലെത്തിയത് 1980 ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലൂടെയാണ്.
തദ്ദേശീയ പോര്‍വിമാനമായ തേജസ്സിന്റെ പരീക്ഷണപ്പറക്കലുകളില്‍ പൈലറ്റായി ഒപ്പമുണ്ടായിരുന്നു.
ആഗ്ര സ്വദേശിയായ ഭദൗരിയ പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനായിട്ടുണ്ട്. രണ്ടു വര്‍ഷം സേവന കാലാവധിയോടെയാണ് ഇദ്ദേഹം സേനാമേധാവിയാകുന്നത്.
https://www.facebook.com/Malayalivartha