Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍ക്കിസ് ബാനുവിന് നല്‍കേണ്ട നഷ്ടപരിഹാര തുക രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നല്‍കിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു....നീണ്ട 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ബില്‍ക്കിസ് ബാനുവിന് സുപ്രീം കോടതിയില്‍നിന്ന് അനുകൂലമായ വിധി നേടിയെടുക്കാനായത്

30 SEPTEMBER 2019 01:54 PM IST
മലയാളി വാര്‍ത്ത

2002-ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന പൈശാചികമായ കേസിൽ ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബില്‍ക്കിസ് ബാനുവിന് നല്‍കേണ്ട നഷ്ടപരിഹാര തുക രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നല്‍കിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും തൊഴിലും താമസ സൗകര്യവും നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് കോടതി ഉത്തരവുണ്ടായിട്ടും ഇത്രയും നാളായി നഷ്ടപരിഹാര തുക നല്‍കാതിരുന്നതെന്നും രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

ഉത്തവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ സുപ്രീം കോടതി രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുക ബില്‍ക്കിസ് ബാനുവിന് നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു.

നീണ്ട 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ബില്‍ക്കിസ് ബാനുവിന് സുപ്രീം കോടതിയില്‍നിന്ന് അനുകൂലമായ വിധി നേടിയെടുക്കാനായത്

2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇനിയും നീറ്റൽ ഒടുങ്ങാത്ത ക്രൂരതകളിലൊന്നിന് ഇരയാക്കപ്പെടുമ്പോൾ ബിൽക്കിസ് ബാനുവിന‌് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്നു അവർ. ബന്ധുക്കളായ 14 പേരെ കൺമുന്നിലിട്ടാണ് കൊന്നത്. മൂന്നുവയസ്സുകാരിയായ മകളെ സംഘപരിവാർ അക്രമികൾ കല്ലിൽ തലയടിച്ചു കൊല്ലുന്നതുപോലും ആ അമ്മയ‌്ക്ക‌് കണ്ടുനിൽക്കേണ്ടിവന്നു. തുടർന്ന‌് 22 തവണ അവർ കൂട്ട ബലാത്സംഗത്തിനിരയായി. ഒടുവിൽ ദണ്ഡുകൊണ്ട് തലയിൽ ആഞ്ഞടിച്ച് കുറ്റിക്കാട്ടിലേക്ക് ചവിട്ടി എറിയുമ്പോൾ അവർ അതിജീവിക്കും എന്ന് അക്രമികൾ കരുതിയില്ല

2002 മാര്‍ച്ച് മൂന്നിന് സബര്‍മതി തീവണ്ടിയിലെ കൂട്ടക്കൊലയ്ക്കുശേഷം മധ്യ ഗുജറാത്ത് വര്‍ഗീയ ലഹളയില്‍ മുങ്ങിയ സമയത്താണ് സംഭവം ഉണ്ടായത് . ബില്‍ക്കീസിന്റെ കുടുംബത്തിലെ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ ഉൾപ്പടെ 17 പേര്‍ അക്രമികളില്‍ നിന്ന് രക്ഷതേടി ദോഹാദ് ജില്ലയിലെ രാധിക്പുര്‍ ഗ്രാമത്തിലേക്ക് ട്രക്കില്‍ ജീവനുംകയ്യിലെടുത്ത് ട്രക്കിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

വഴിയില്‍, 35 പേരടങ്ങുന്ന അക്രമികള്‍ ട്രക്ക് തടഞ്ഞ് ആക്രമിച്ചു. മൂന്നു മണിക്കൂറിനു ശേഷം ബോധംതെളിഞ്ഞപ്പോള്‍ ബില്‍ക്കീസ് നടുക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു...കുടുംബാംഗങ്ങളുടെ 14 ശവശരീരങ്ങള്‍ക്കിടയില്‍ നഗ്നയായാണ് താന്‍ കിടക്കുന്നത്. മൂന്നു വയസ്സുള്ള തന്റെ മകളുടെ തല കല്ലിനിടിച്ച് അക്രമികള്‍ തകര്‍ത്തിരിക്കുന്നു.. ആ കൊടുംപാതകം ചെയ്തവന്റെ പേര് ശൈലേഷ് ഭട്ട് എന്നാണെന്ന് ബില്‍ക്കീസ് പിന്നീട് തിരിച്ചറിഞ്ഞു..

സംഭവം നടന്ന് ഒരുവര്‍ഷത്തിനുശേഷം ബില്‍ക്കീസ് പരാതി നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി ..കുടുംബാംഗങ്ങള്‍ക്കും ദൃക്‌സാക്ഷികള്‍ക്കും അക്രമികളില്‍നിന്ന് കടുത്ത ഭീഷണി നേരിടേണ്ടിവന്നു..

ബില്‍ക്കീസ് കേസ് ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതിയുമായെത്തി..2008 ജനുവരിയില്‍ കോടതി 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു......അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പൈശാചികമായ അക്രമമാണ് അരങ്ങേറിയതെന്നും സി.ബി.ഐ. കോടതിയില്‍ വാദിച്ചു......

ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും അവരുടെ സൗകര്യത്തിനനുസരിച്ച് താമസ സൗകര്യവും ഒരുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (40 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends