Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാൽ‌സംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ആശുപത്രി എ സി മുറിയിൽ...പീഡനാരോപണമുന്നയിച്ച പെൺകുട്ടി പനിച്ചുവിറച്ച് ചികിത്സ കിട്ടാതെ ജയിലിൽ

30 SEPTEMBER 2019 02:40 PM IST
മലയാളി വാര്‍ത്ത

ബലാൽ‌സംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന് ലഭിക്കുന്നത് എസി അടക്കമുള്ള സൗകര്യങ്ങളെന്ന് റിപ്പോർട്ട്. ഇദ്ദേഹത്തെ ജയിലിൽ നിന്നും ലക്നൗവിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്..ഇവിടെ എല്ലാ സുഖസൗകര്യങ്ങളുമുള്ള എ സി മുറിയാണ് ചിന്മയാനന്ദിന്..അതേസമയം തട്ടിപ്പുകേസിൽ പ്രതിയാക്കി ചിന്മയാനന്ദിനെതിരെ പീഡനാരോപണമുന്നയിച്ച പെൺകുട്ടിയെ ജയിലിലാക്കി .. ജയിലിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അവരുടെ പിതാവ് രംഗത്തു വന്നിരിക്കുന്നു

പനി ബാധിച്ച് ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ചികില്‍സ പോലും ലഭ്യമാകുന്നില്ലെന്ന് പിതാവ് പരാതിപ്പെടുന്നു. എന്നാല്‍, പീഡന കേസില്‍ മൂന്ന് ദിവസം മാത്രം ജയിലില്‍ കഴിഞ്ഞ ചിന്മയാനന്ദ് ഇപ്പോൾ ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ്. ലക്നോവിലെ ആശുപത്രിയിലാണ് ചിന്‍മയാനന്ദ് ചികിത്സയിലുള്ളത്. ആശുപത്രിയിലെ ഒരു സ്വകാര്യ കാബിനിലാണ് ചിന്‍മയാനന്ദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ എല്ലാ സ്വകാര്യ കാമ്പിനുകളും ശീതീകരിച്ച മുറികളാണെന്ന് ആശുപത്രിയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചിന്മയാനന്ദിന് സുഖവാസമാണെന്നും ജാമ്യം കിട്ടുന്നത് വരേ ചിന്മയാന്ദിനെ പോലിസ് ആശുപത്രിയിലെ എസി മുറിയില്‍ കിടത്തുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച ചിന്‍മയാനന്ദ് രണ്ടു ദിവസം ഐ.സി.യുവില്‍ കഴിഞ്ഞതിന് ശേഷമാണ് കാർഡിയോളജി വിഭാഗത്തിലെ സ്വകാര്യ കാബിനിലേക്ക് എത്തിയത്..

ചിൻ‌മയാനന്ദിന്റെ സഹായികൾക്ക് അദ്ദേഹത്തെ ആശുപത്രി മുറിയിൽ കാണാൻ നിലവിൽ യാതൊരു നിയന്ത്രങ്ങളുമില്ല .. മുമ്പ്‌ ഉപയോഗിച്ചിരുന്ന എല്ലാ ആഡംബരങ്ങളും അദ്ദേഹം തുടർന്നും ആസ്വദിക്കുന്നുണ്ടെന്നും ഞങ്ങള്‍ അറിഞ്ഞു. ജാമ്യം ലഭിക്കുന്നതുവരെ അദ്ദേഹത്തെ ആശുപത്രിയിൽ പാർപ്പിക്കാനാണ് സർക്കാരും ആഗ്രഹിക്കുന്നത്.” - പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു

ചിന്‍മയാന്ദിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്ഥാപനത്തിലെ നിയമവിദ്യാര്‍ത്ഥിയാണ് പരാതിക്കാരി. ഹോസ്റ്റിലിലെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ ലൈംഗികാതിക്രമം, ഭീഷണി എന്നീ കുറ്റങ്ങളാണ് ചിന്‍മയാനന്ദിനെതിരെ ചുമത്തിയത്. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്

മൂന്ന് തവണ ബി.ജെ.പി നിയമസഭാംഗമായ ചിൻമയാനന്ദ്, സെപ്റ്റംബർ 20 അറസ്റ്റിലായ ശേഷം ആദ്യ മൂന്ന് ദിവസം ഷാജഹാൻപൂർ ജയിലിലാണ് കഴിഞ്ഞത്..ചിൻമയാനന്ദിന്റെയും യുവതിയുടെയും ജാമ്യാപേക്ഷ സെപ്റ്റംബർ 30 ന് ഷാജഹാൻപൂർ കോടതി പരിഗണിക്കും...

ഇതേസമയം, ആശുപത്രി കാബിനിൽ എത്തി ചിന്‍മയാനന്ദിനെ പുറത്തുനിന്നുള്ള ആരും കണ്ടിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇതുകൂടാതെ, കേസിലെ പരാതിക്കാരിക്ക് അസുഖമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് ലക്നോവിലെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിൻമയാനന്ദ് സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് അമിത് അഗർവാൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി..“അദ്ദേഹത്തിന് മൂത്രത്തിൽ അണുബാധയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാകുന്നതുവരെ ആശുപത്രിയിൽ തുടരും,” - ഡോക്ടർ അഗർവാൾ പറഞ്ഞു. ഇതേസമയം, ചിന്‍മയാനന്ദിന് എന്ത് സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പറയാൻ അദ്ദേഹം വിസമ്മതിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (43 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends