Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ

30 SEPTEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ.

ഇന്ത്യയെ അസംസ്കൃത എണ്ണ വിതരണത്തിന്റെ മേഖലാകേന്ദ്രമാക്കുന്നതിന് മുൻകയ്യെടുക്കും. ഇതിനായി സംഭരണ, സംസ്കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാദി പറഞ്ഞു.

സൗദിയുടെ നിക്ഷേപ ലക്ഷ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ധനവാതക ഖനന മേഖലകളിൽ ദീർഘകാല ബന്ധമാണു ലക്ഷ്യമെന്നും വ്യക്തമാക്കി.പ്രകൃതിവാതകങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, എണ്ണ സംസ്കരണം, കൃഷി, ധാതു ഖനനം എന്നീ മേഖലകളിലായിരിക്കും നിക്ഷേപം.

ഇന്ത്യയിൽ നിക്ഷേപത്തിനായി നാൽപതിലധികം മേഖലകൾ സൗദി കണ്ടെത്തിയിട്ടുണ്ട്. ഊർജം, കൃഷി, ഖനനം തുടങ്ങിയവയും ഇതിൽപ്പെടും. സൗദി ദേശീയ എണ്ണക്കമ്പനി അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ– രാസവ്യവസായത്തിൽ പങ്കാളിയാകുന്നത് ഇതിന്റെ ഭാഗമാണ്. 3.10 ലക്ഷം കോടി രൂപ മുടക്കി മഹാരാഷ്ട്രയിൽ നിർമിക്കുന്ന എണ്ണ സംസ്കരണശാലയിൽ അരാംകോ പങ്കാളിയാണ്.

ആരാംകോയുടെ ആഗോള നിക്ഷേപ പദ്ധതികളിൽ മുഖ്യ പ്രാധാന്യം ഇന്ത്യയ്ക്കുണ്ട്. മഹാരാഷ്‌ട്രയിലെ വെസ്‌റ്റ് കോസ്‌റ്റ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ പദ്ധതിയിൽ 4,400 കോടി ഡോളറിന്റെ നിക്ഷേപവും ആരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്.

റിലയൻസ് ഇൻഡസ്‌ട്രീസിന്റെ പെട്രോളിയം - പെട്രോകെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ 1,500 കോടി ഡോളറിന് (ഒരുലക്ഷം കോടി രൂപ) വാങ്ങാനുള്ള സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ നീക്കം, ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യ– സൗദി വാണിജ്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള 2.40 ലക്ഷം കോടി രൂപയുടെ ബിസിനസ് വൻതോതിൽ ഉയരും

നിലവിലെ ഉഭയകക്ഷി വ്യാപാര നിരക്കായ 3400 കോടി യു.എസ്. ഡോളർ എന്നതു പടിപടിയായി വർധിപ്പിക്കും....ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡോയിലിന്റെ 17 ശതമാനവും എൽ.പി.ജിയുടെ 32 ശതമാനവും നൽകുന്നത് സൗദിയാണ്. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി കുറച്ചാലും ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്നും ആനുപാതികമായ എണ്ണ സൗദി നൽകുമെന്നും അദ്ദേഹം പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (45 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends