Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

ഇനി ആകാശത്ത് നടക്കാൻ പോകുന്നത് ചില്ലറ കളിയല്ല; വ്യോമസേന മേധാവി ബിഎസ് ധനോവക്ക് വിരമിച്ചതിന് പിന്നാലെ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിം​ഗ് ഭദൗരിയ ചുമതലയേറ്റു

30 SEPTEMBER 2019 05:26 PM IST
മലയാളി വാര്‍ത്ത

ഇനി ആകാശത്ത് നടക്കാൻ പോകുന്നത് ചില്ലറ കളിയല്ല. അങ്കം കടുക്കും. വ്യോമസേന മേധാവി ബിഎസ് ധനോവക്ക് വിരമിച്ചതിന് പിന്നാലെ ഇരുപത്തി ആറാമത് വ്യോമസേന മേധാവിയായി രാകേഷ് കുമാർ സിം​ഗ് ഭദൗരിയ ചുമതലയേറ്റു. നിലവിൽ വ്യോമസേന ഉപമേധാവിയായിരുന്നു ഭദൗരിയ. വ്യോമസേനയില്‍ 41 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് മേധാവിയായി ചുമതല ഏല്‍ക്കുന്നത്.

നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ വ്യോമസേനയുടെ നിര്‍ണായ ഘട്ടങ്ങളിലെല്ലാം രാകേഷ് കുമാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1980 ജൂണില്‍ ഇന്ത്യന്‍ വ്യേമാസേനയുടെ യുദ്ധവിമാനത്തില്‍ എയര്‍ മ ാര്‍ഷലായി നിയോഗിക്കപ്പെട്ടു. കൂടാതെ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലെ എയര്‍ അറ്റാച്ച്, എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ്, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ കമാന്‍ഡന്റ്, എയര്‍ ഹെഡ് ക്വാര്‍ട്ടറിലെ എയര്‍ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ്, ദക്ഷിണ എയര്‍ ചീഫ് കമാന്‍ഡ് എന്നി പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിനുള്ള ‘സോര്‍ഡ് ഓഫ് ഓണര്‍’ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999 ല്‍ നടന്ന ഓപ്പറേഷന്‍ സേഫ്ഡ് സാഗര്‍ മിഷനില്‍ ജാഗ്വാര്‍ വിമാനത്തെ നിയന്ത്രിച്ചിരുന്നത് രാകേഷ് കുമാര്‍ ആയിരുന്നു. റാഫേല്‍ യുദ്ധവിമാനം പറപ്പിച്ച ചുരുക്കം ചില പൈലറ്റുമാരില്‍ ഒരാളാണ് രാകേഷ് കുമാര്‍. ജൂലൈയില്‍ നടന്ന ഇന്ത്യ-ഫ്രാന്‍സ് വ്യോമസേനകളുടെ സംയുക്ത സൈനിക അഭ്യാസമായ ഗരുഢയിലാണ് അദ്ദേഹം റാഫേല്‍ പറത്തിയത്. ഈ മാസാവസാനം 60 വയസ്സ് തികയുന്ന ഭദൗരിയ 30നു വിരമിക്കേണ്ടതായിരുന്നു. എന്നാ‍ൽ, വ്യോമസേനാ മേധാവിയായി നിയമിക്കപ്പെട്ടതോടെ അദ്ദേഹത്തിനു 2 വർഷംകൂടി തുടരാൻ കഴിയും.

ആ​ഗ്ര സ്വ​ദേ​ശി​യാ​യ ഭദൗരിയ പ​ര​മ​വി​ശി​ഷ്ട സേ​വാ​മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്. ര​ണ്ടു വ​ര്‍​ഷം സേ​വ​ന​കാ​ലാ​വ​ധി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം സേ​നാ​മേ​ധാ​വി​യാ​കു​ന്ന​ത്. ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ഭദൗരിയ. ഏത് വെല്ലുവിളിയും,​ ഏത് ഭീഷണിയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാകുമെന്ന് വ്യോമസേനാ മേധാവിയായി ചുമതലയേറ്റ ശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

വിരമിക്കുന്നതിന് മുന്നോടിയായി ബിഎസ് ധനോവ ദില്ലി യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 2016ലാണ് ബിഎസ് ധനോവ വ്യോമസേന മേധാവിയായി ചുമതലയേൽക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രതികരണമായി ബാലാക്കോട്ടിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പുകൾ വ്യോമസേന തക‍ർത്തത് ബിഎസ് ധനോവയുടെ കാലത്താണ്. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാ‌ർഗിൽ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു.

പുതിയ മേധാവിയായി രാകേഷ് കുമാർ സിം​ഗ് ഭദൗരിയ ചുമതലയേൽക്കുന്നതിനൊപ്പം തന്നെ വ്യോമസേനക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ അസ്ത്ര ഉടൻ തന്നെ വ്യോമസേനയുടെ ഭാഗമാകും എന്നതും പ്രാധാന്യമർഹിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (13 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends