മോദിയല്ല പ്രിയപ്പെട്ടവൻ മന്മോഹൻ സിംഗ്; കർത്താർപൂർ ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒഴിവാക്കി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ
കർത്താർപൂർ ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒഴിവാക്കി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. മോദിയെ ഒഴിവാക്കി മന്മോഹൻ സിംഗിനെ ഉദ്ഘാടനത്തിനായി ക്ഷണിക്കാൻ കാരണം സിംഗുമായി പാകിസ്ഥാനുള്ള അടുപ്പമാണെന്ന് പാക് മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി .
നവംബർ 9 നാണ് കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. പാക് അധീന പഞ്ചാബിലെ കർത്താർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ.
അതിവേഗത്തിലാണ് ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. കാശ്മീരിന് പ്രത്യേകാധികാരം അനുവദിച്ചുനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha